Malayali Live
Always Online, Always Live

രക്ഷാ പ്രവർത്തനം പൂർത്തിയായി; കരിപ്പൂർ വിമാനാപകടത്തിൽ മരണസംഖ്യ ഉയർന്നു..!!

3,764

കരിപ്പൂർ വിമാന അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. പരിക്കേറ്റ 123 പേരിൽ 15 പേറുടെ നില അതീവ ഗുരുതരം ആയി തുടരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. വിമാനത്തിൽ ഉള്ള അവസാനത്തെ ആളെയും പുറത്തു എത്തിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ അഞ്ചു ആളുകൾ മരിച്ചു. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ആണ് അപകടത്തിൽ പെട്ടത്. ലാൻഡിങ്ങിന് ഇടയിൽ റൺവേയിൽ നിന്നും തെന്നി മാറി. ഇതുവരെ 14 മരണങ്ങൾ ആണ് തുടരുന്നത്. റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീഴുകയും തുടർന്ന് രണ്ടായി പിളരുകയും ആയിരുന്നു.

കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് പതിച്ച് രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വിമാനത്തിന് തീ പിടിക്കാതിരുന്നതാണ് മംഗലാപുരം വിമനത്താവള ദുരന്തത്തിന് സമാനമായേക്കാവുന്ന വലിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ ഇടയാക്കിയത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്.

വിമാനത്തിൽനിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാതിരുന്നവതുമൂലം വൻ ദുരന്തം ഒഴിവായി. രാത്രി 8 മണിയോടെ ആണ് നാടിനേ നടുക്കിയ അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം നടത്താൻ എത്തിയത് 100 ഓളം ആബുലന്സുകൾ ആണ്. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണ സേനയും എത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.