Malayali Live
Always Online, Always Live

ബാലയുടെ മൂടുതാങ്ങികൾ ഇങ്ങോട്ടുവന്നാൽ വിവരം അറിയും; കട്ടക്കലിപ്പിൽ അമൃത ഫാൻസ്‌..!!

3,227

മലയാളി അല്ലെങ്കിൽ കൂടിയും മലയാളത്തിന്റെ മരുമകൻ ആകാൻ ഇഷ്ടപ്പെടുന്ന ആൾ ആണെന്ന് ഒരിക്കൽ കൂടി ബാല തെളിയിച്ചു കഴിഞ്ഞു. ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയ ബാല രണ്ടാം വിവാഹം കഴിച്ചതും മലയാളിയെ തന്നെ ആയിരുന്നു.

തമിഴ് സിനിമയിൽ കൂടിയാണ് ബാല അഭിനയ ലോകത്തേക്ക് എത്തുന്നത് എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് മലയാളം സിനിമയിൽ ആയിരുന്നു. മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു.

റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു.

ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്. ബാലയുടെ ആദ്യ വിവാഹം അമൃതയുമായി 2010 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത് തുടർന്ന് 2012 ആണ് മകൾ ജനിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞ സെപ്റ്റംബർ 5 നാണ് കഴിഞ്ഞത്.

മലയാളത്തിലെ താരങ്ങൾ പങ്കെടുത്ത റിസെപ്ഷനും ബാല കൊച്ചിയിൽ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബാലയും എലിസബത്തുമായുള്ള വിവാഹത്തിന് പിന്നാലെ നടന്റെ ആദ്യ ഭാര്യ അമൃതയുടെ ഫോട്ടോകൾക്ക് താഴെ നെഗറ്റീവ് കമന്റുകളുമായി ചിലരെത്തി. ബാലയുടെ വിവാഹ ചിത്രങ്ങൾക്ക് താഴെയും അമൃതയെ വിമർശിച്ച് കുറച്ചുപേർ രംഗത്തെത്തി.

എന്നാൽ അമൃതക്ക് എതിരെയുള്ള ഇത്തരം കമന്റുകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഗായികയുടെ ആരാധകർ. അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികൾ ഇവിടെ പൊങ്കാല കമന്റ് ഇടുന്നത് കുറേ ദിവസങ്ങൾ കൊണ്ട് കാണുന്നുണ്ട്. ഇന്ദ്രന്റെ മോൻ ആണെന്ന് പറഞ്ഞാലും പണി വാങ്ങും അവസാന വാർണിങ്.

Bala a

വീണ്ടും പറയുന്നു ഇത് അമൃതയോട് ഉള്ള അമിത മമത ഒന്നും അല്ല. അമൃതയെയും അഭിരാമിയെയും ഈ നിലയിൽ എത്തിച്ച ഒരു അച്ഛൻ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ എന്നാണ് ശ്രീജിത്ത് സഹദേവൻ എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് താഴെ കൂപ്പുകൈകളുമായി അമൃത എത്തിയിട്ടുമുണ്ട്.