Malayali Live
Always Online, Always Live

മകൾക്കു മുലയൂട്ടാൻ പ്രയാസം തോന്നി; സാധാരണപാലാണ് കൊടുത്തത്; ഒത്തിരി ചീത്തകൾ കേൾക്കേണ്ടി വന്നു; ശിവദാ..!!

3,569

2009 ൽ പുറത്തിറങ്ങിയ മലയാളം ചിത്രം കേരള കഫെയിൽ കൂടി ആണ് ശിവദ എന്ന താരം അഭിനയ ലോകത്തിലെ ക്ക് എത്തുന്നത്. എന്നാൽ ഒരു അഭിനേതാവ് എന്ന നിലയിൽ ആ ചിത്രത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് വേണം പറയാൻ. തുടർന്ന് ചില ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്തി. എന്നാൽ താരം വീണ്ടും ശ്രദ്ധ നേടുന്നത് 2011 ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗതർ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

എന്നാൽ താരം കൂടുതൽ ശ്രദ്ധ നേടിയത് സു സു സുധി വാത്മീകം എന്ന ചിത്രത്തിൽ ജയസൂര്യയുടെ നായികയായി എത്തിയതോടെ ആയിരുന്നു. തുടർന്ന് തമിഴിൽ അടക്കം തിളങ്ങിയ താരം വിവാഹ ശേഷവും അഭിനയ ലോകത്തിൽ തിളങ്ങി നിൽക്കുന്ന താരം ആണ്. ലൂസിഫർ , മൈ സാന്റാ തുടങ്ങിയ ചിത്രങ്ങൾ ആണ് താരം അവസാനം ചെയ്തത്. 2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ വിവാഹം കഴിക്കുന്നത്.

സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. വിനയൻ ചിത്രമായ രഘുവിന്റെ സ്വന്തം റസിയയിലും ദുൽഖർ ചിത്രം സെക്കൻഡ് ഷോയിലൂടെയും പ്രേക്ഷകർക്ക് പരിചിതനാണ് മുരളിയും. ശിവദ മുരളി കൃഷ്ണൻ ദമ്പതികൾക്ക് 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം.

അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ കുഞ്ഞിക്കൈയുടെ ചിത്രവും പങ്കുവച്ചു കൊണ്ടാണ് താരം മകൾ ജനിച്ച സന്തോഷെ പങ്കുവച്ചത്. പ്രസവ സമയത്ത് മാത്രമാണ് താരം സിനിമയിൽ നിന്നും മാറി നിന്നത്ഇപ്പോളിതാ മകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ആദ്യമായി അമ്മയാകുന്നവർക്ക് ചില ഉപദേശം കൊടുക്കുകയാണ് ശിവദ.

ഇപ്പോൾ അങ്ങനെ കിട്ടുന്ന ഉപദേശങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ എനിക്കൊട്ടും പേടിയില്ലെന്നും ശിവദ പറഞ്ഞു എന്നെ സംബന്ധിച്ച് പ്രസവാനന്തരം മുലയൂട്ടുന്നത് അല്പം പ്രയാസമായിരുന്നു. അതുകൊണ്ട് തന്നെ മകൾക്ക് സാധാരണ പാലാണ് കൊടുത്തിരുന്നത്. അതിനും ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. എന്റെ കാര്യത്തിൽ കുഞ്ഞിന് 2.5 കിലോ ഭാരം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ.

പിന്നെ കുഞ്ഞ് പെട്ടന്ന് തടിവച്ചു. അപ്പോൾ എല്ലാവരും പറഞ്ഞു ഞാൻ കുഞ്ഞിന് അധികം മുലപ്പാൽ നൽകിയത് കൊണ്ടാണെന്ന്. പിന്നെ കുഞ്ഞ് കുറച്ച് തടി കുറഞ്ഞു അപ്പോൾ പറയുന്നത് ഞാൻ എന്റെ കുഞ്ഞിന് ശരിയായി മുലയൂട്ടുന്നില്ല എന്നാണ്. എനിക്ക് വല്ലാതെ വിഷമം തോന്നി. ഇപ്പോൾ ചിന്തിക്കുമ്പോൾ ഞാൻ എന്റെ കുഞ്ഞിനെ പരിപാലിച്ചതെല്ലാം വളരെ നല്ല രീതിയിലാണ്.

ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ സ്വയം വിശ്വസിക്കുക. സ്വന്തം കുഞ്ഞിന് നിങ്ങൾ ചെയ്യുന്നത് ഒന്നും ഒരിക്കലും കുറഞ്ഞ് പോവില്ല. നിങ്ങളുടെ കുഞ്ഞിന്റെ നല്ല അമ്മയായിരിക്കുക. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. മാതൃത്വം ആസ്വദിയ്ക്കുകയും കുഞ്ഞിനൊപ്പമുള്ള പരമാവധി ഫോട്ടോകൾ എടുത്ത് സൂക്ഷിക്കുകയും ചെയ്യുകയും വേണമെന്ന് ശിവദ പറയുന്നു.