Malayali Live
Always Online, Always Live

സാന്ത്വനം മെഗാ എപ്പിസോഡ് ഇന്ന്; ഒരുമണിക്കൂർ ആഗ്രഹിച്ച ആരാധകരെ ഞെട്ടിച്ചു ഏഷ്യാനെറ്റ് ടീം…!!

9,262

പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നായിരുന്നു സാന്ത്വനം സീരിയലിന്റെ മെഗാ എപ്പിസോഡ്. എന്നാൽ ഇപ്പോൾ ആരാധകരുടെയും ടെലിവിഷൻ പ്രേക്ഷകരുടെയും ആഗ്രഹം സഫലം ആക്കാൻ ഉള്ള തീരുമാനത്തിൽ ആണ് ഏഷ്യാനെറ്റ്. മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ടി ആർ പി റേറ്റിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തിയ സീരിയൽ ആണ് സാന്ത്വനം.

വാനമ്പാടി എന്ന സീരിയലിന് ശേഷം ആദിത്യൻ സംവിധാനം ചെയ്യുകയും രജപുത്ര വിഷ്വൽ മീഡിയ നിർമ്മിക്കുകയും ചെയ്യുന്ന സീരിയൽ ആണ് സാന്ത്വനം. ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 വരെ ആണ് കഥ ഇതുവരെ എന്ന പേരിൽ സാന്ത്വനം മെഗാ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. സാധാരണ ഒരു മണിക്കൂർ മെഗാ എപ്പിസോഡ് കാണിക്കാറുളള ഏഷ്യാനെറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് 3 മണിക്കൂർ കാണിക്കുന്നത്.

ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗന്ത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്.

ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.