Malayali Live
Always Online, Always Live

നടിമാരുടെ കാലുകൾക്ക് മാത്രമല്ല മോഹൻലാലിന്റെ കാലുകൾക്കും പറയാൻ ഒരു കഥയുണ്ട്; കുറിപ്പ് വൈറൽ ആകുന്നു..!!

3,495

അനശ്വര രാജൻ കാലുകൾ കാണിച്ചുള്ള പോസ്റ്റുകൾ വന്നതോടെ വിവാദ ശരങ്ങളും എത്തിയിരുന്നു. എന്നാൽ അതിന് പിന്തുണായായി സിനിമ ലോകത്തിലെ ഒട്ടേറെ താരങ്ങൾ എത്തിയതോടെ വേറിട്ട ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സനൽ കുമാർ പത്മനാഭൻ എന്നയാൾ. മോഹൻലാലിന്റെ കാലുകളെ കുറിച്ചാണ് കുറിപ്പ്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കാലുകൾ കഥ പറയുന്ന ഒരായിരം പോസ്റ്റുകൾ ഇങ്ങനെ വാളിൽ വിരിയുന്നത് കണ്ടപ്പോൾ ഏറ്റവും പ്രിയപ്പെട്ട രണ്ടു കാലുകൾ തികഞ്ഞു പോയപ്പോൾ ഓർമകൾ ഒഴുകിയിറങ്ങിയത് ആ രണ്ടു കാലുകളിലേക്കായിരുന്നു. ‘ആളാരെ ഗോവിന്ദാ ക്കും തകില് പുകില് നും നെഞ്ചിൽ കഞ്ചബാണത്തിനും ഒരു വല്ലം പൊന്നും പൂവിനും ഒക്കേലാ ഒക്കേല കും.. ചടുലമായ ചുവടുകളും. ആനന്ദ നടനം ആടിനേൻ നും കഥകളി ചുവടുകളും…

രാജശിൽപിയിലെ രുദ്ര താണ്ഡവത്തിനു ദൈവീക ഭാവമുള്ള ചുവടുകളും അനായാസേന ആടി തകർത്ത ആ കാലുകളോട്…’. ബുള്ളെറ്റിൽ നിന്നും ഇറങ്ങാതെ തന്നെ സെന്റർ സ്റ്റാൻഡ് ഇട്ട ശേഷം ഹാൻഡിലിന് മുകളിലൂടെ കാൽ പൊക്കി ഇറങ്ങാൻ മലയാളിയെ പ്രചോദിപ്പിച്ച കാലുകൾ. കാറിൽ നിന്നും ഇറങ്ങുമ്പോൾ ഡോർ കാലുകൾ കൊണ്ട് അടച്ചു നോക്കാനായി മലയാളിയോട് പറഞ്ഞ രണ്ടു പുറംകാലുകൾ. രണ്ടു സൈഡിലേക്കും ഫുൾ ട്രച്ചു ചെയ്തിരുന്നും (തച്ചോളി വർഗീസ് ചേകവർ) ആറടി പൊക്കമുള്ള സഫസികം ജോർജിന്റെ നെഞ്ചത്തു അനായാസം പതിഞ്ഞിരുന്നും (ഒളിമ്പ്യൻ ) അനായാസത കൊണ്ടു വിസ്മയിപ്പിച്ച രണ്ടു കാലുകൾ.

പാടാം വനമാലി പോലൊരു ഫാസ്റ്റ് മൂവുമെന്റ് ഏറെയുള്ളൊരു പാട്ടിൽ ഡാൻസ് ചെയ്യുമ്പോൾ കാലിൽ നീരായിട്ടു പോലും ബാൻഡേജ് ഒക്കെ കെട്ടി കളിക്കാൻ ആയി ഇറങ്ങി വന്നു. വേദനയും നീരുമൊക്കെ മറന്നു ചുമ്മാ അങ്ങ് പൊളിച്ചിട്ടു പോയ ഡെഡിക്കേഷൻ കൊണ്ട് ഞെട്ടിച്ച കാലുകൾ.

അഴിച്ചിട്ട മുണ്ട് നടന്നു കൊണ്ടോ ഓടികൊണ്ടോ മടക്കി കുത്താനായി വലം കാൽ കൊണ്ട് ചെറിയൊരു തട്ടോടെ പൊക്കിയെടുക്കാൻ പറഞ്ഞ ഒരു വലംകാൽ. ആ പാദങ്ങളുടെ വലുപ്പം ചെറുതായിരുന്നെങ്കിലും പാദമുദ്രകളുടെ വലുപ്പം വലുതായതു കൊണ്ടാകാം മലയാള സിനിമ എന്ന കെ ജി എഫ് ആ കാൽ കീഴിൽ ആയതു!