Malayali Live
Always Online, Always Live

ഒരു വർഷം ആ ഭീഷണിക്ക് ഞാൻ വഴങ്ങി; ഇതുവരെ പറയാത്ത രഹസ്യം പറഞ്ഞു നവ്യ നായർ..!!

2,944

കാലാതിലകം കിട്ടാതെ കരഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടിയായ മലയാളികൾ പത്രങ്ങൾ വഴിയും മറ്റും കണ്ട ആ മുഖം പിന്നീട് ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ അടക്കം എല്ലാവര്ക്കും ഒപ്പം അഭിനയിച്ചിട്ടുള്ള താരം വിവാഹ ശേഷം അഭിനയ ലോകത്തിൽ ഇടവേള എടുത്തു എങ്കിൽ കൂടിയും വീണ്ടും അഭിനയ ലോകത്തിൽ സജീവം ആകാൻ നിൽക്കുമ്പോൾ ആയിരുന്നു കോറോണയും ലോക്ക് ഡൗണും ഒക്കെ എത്തുന്നത്.

എന്നാൽ ഇതുവരെ ആരോടും പങ്കുവെക്കാത്ത വിദ്യാലയ കാലത്തിലെ ആ ഓർമ്മകൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. കായംകുളത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂൾ. ഞങ്ങളുടെ വരാന്തയിൽ നിന്നാൽ മുന്നിലെ റോഡിലൂടെ കുട്ടികൾ പോകുന്നതൊക്കെ കാണാം. എന്റെ രണ്ട് വയസ് മുതൽ ഞാൻ ഭയങ്കര ബഹളമാണ് സ്‌കൂളിൽ പോകാൻ. ബഹളം സഹിക്കാൻ പറ്റാതെ എന്നെ കൃത്യം പ്രായം തികയുന്നതിന് മുന്നേ സ്‌കൂളിൽ വിട്ട് തുടങ്ങി.

ഇതൊക്കെ അച്ഛൻ പറഞ്ഞ കഥകളാണ്. എന്നെ എൽ കെ ജിയിൽ ആദ്യത്തെ ദിവസം ചേർക്കാൻ കൊണ്ട് പോയത് അച്ഛനാണ്. അന്ന് രാവിലെ മുതൽ എനിക്ക് ഭയങ്കര ഉത്സാഹം. കാത്ത് കാത്തിരുന്ന ദിവസമാണല്ലോ എത്തിയിരിക്കുന്നത്. അങ്ങനെ അച്ഛന്റെ കൈയിൽ തൂങ്ങി നേരെ സ്‌കൂളിലെത്തി. ആദ്യത്തെ ദിവസം എന്ന് പറയുന്നത് ചുറ്റും കരച്ചിൽ മഹാമഹമാണല്ലോ. ഞാനൊഴികെ ബാക്കി കുട്ടികളെല്ലാം ഭയങ്കര കരച്ചിൽ. ഞാനാണെങ്കിൽ ഇവരൊക്കെ എന്തിനാ കരയുന്നേ എന്ന മട്ടിൽ അവരെ നോക്കുന്നുമുണ്ടത്രേ.

കരയുന്ന കുറേ കുട്ടികൾക്ക് ഇടയിൽ ഹൈ വോൾട്ടേജ് ചിരിയുമായി ഞാൻ. അതുകൊണ്ട് അച്ഛന് എന്നെ അവിടെയാക്കി പോരാൻ യാതൊരു ടെൻഷനും ഉണ്ടായില്ല. ആദ്യ ദിവസം ഉച്ച വരെയേ മിക്കയിടത്തും ക്ലാസുള്ളു. എല്ലാ കുട്ടികളെയും പന്ത്രണ്ട് മണി ആകുമ്പേഴേക്കും വീട്ടുകാർ വന്ന് കൂട്ടും. ടീച്ചർ പറഞ്ഞത് അനുസരിച്ച് എന്റെ അച്ഛനും കൂട്ടാൻ വന്നു. പക്ഷേ ഞാൻ പോവൂല. എനിക്ക് വൈകുന്നേരം വരെ ബാക്കി പഠിക്കുന്ന ചേച്ചിമാരെ പോലെ സ്‌കൂളിൽ ഇരിക്കണമെന്നായിരുന്നു ആഗ്രഹം.

അച്ഛൻ നിർബന്ധിച്ചു കൂട്ടിയതോടെ വലിയ കരച്ചിലായി. എനിക്ക് സ്‌കൂളിൽ നിന്നും പോകണ്ടെന്ന് പറഞ്ഞ്. എല്ലാ പിള്ളേരും ചിരിച്ച് കൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ അതുവരെ ചിരിച്ചോണ്ടിരുന്ന ഞാൻ കരഞ്ഞ് കൊണ്ട് ഇറങ്ങി. ഇപ്പോഴും അച്ഛനും അമ്മയും ആ കഥ പറഞ്ഞ് ചിരിക്കും. ഏഴാം ക്ലാസ് വരെ അവിടെ പഠിച്ചു. പക്ഷേ എന്റെ മനസിൽ തങ്ങി നിൽക്കുന്ന ഓർമ സെന്റ് മേരീസിൽ നിന്നുള്ളത് തന്നെയാണ്. ഒന്നാ ക്ലാസിൽ പഠിക്കുമ്പോൾ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്.

എടീ പോടീ എടോ ഇത്തരം വിളികൾ ഒന്നുമില്ല. എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടിയ വലിയ പ്രശ്‌നമാക്കി. ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും. അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്ക് കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്‌സ്. ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാകസ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു.

ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ട് വരുന്ന സ്നാക്‌സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും. ഞാൻ ഒന്നും കഴിക്കാതെയിരിക്കും. വീട്ടിൽ സ്‌പെഷ്യൽ സ്നാക്‌സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വക്കും. എന്നിട്ട് എന്നോട് പറയും നാളെ സ്‌കൂളിൽ പോകുമ്പോൾ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കൈയില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി.

അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ ഫുഡ് മുഴുവന്‍ അവള്‍ കഴിച്ചു. പരീക്ഷയൊക്കെ വരുമ്പോൾ അവൾക്ക് അറിയാത്തതൊക്കെ ഞാൻ കാണിച്ച് കൊടുക്കണം. രണ്ടാം ക്ലാസായപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി. അന്ന് മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത്.