Malayali Live
Always Online, Always Live

എനിക്ക് വേർപിരിയാൻ താല്പര്യമില്ല; ബാക്കി ശാലുവല്ലേ പറയേണ്ടത്; സജി നായർ വിവാഹ മോചനതെ കുറിച്ച്..!!

3,460

ബ്രിട്ടീഷ് മാർക്കെറ്റ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ശാലു മേനോൻ. മലയാളത്തിൽ തിളങ്ങിയ താരം സിനിമക്ക് ഒപ്പം സീരിയലിലും സജീവ സാന്നിധ്യം ആണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയയിലിൽ ആണ് താരം അവസാനമായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുള്ള ശാലു മികച്ച നർത്തകി കൂടി ആണ്. പ്രായത്തെ വെല്ലുന്ന അസാമാന്യ സൗന്ദര്യം ഉള്ള ശാലു ജീവിതത്തിൽ ഒട്ടേറെ ദുർഘടം നിറഞ്ഞ വഴികളിൽ കൂടി ആണ് കടന്നു വന്നത്. താൻ ഒരു തെറ്റും ചെയ്തട്ടില്ല എന്നും അതുകൊണ്ടു തന്നെ കഴിഞ്ഞ കാര്യങ്ങളിൽ ഒന്നും തന്നെ തനിക്ക് വിഷമം തോന്നിയിട്ടില്ല എന്നുള്ളതാണ് ശാലുവിന്റെ പക്ഷം.

അഭിനയ ലോകത്തിൽ സജീവം ആയി നിൽക്കുമ്പോൾ ആയിരുന്നു 2016 ൽ സജി നായർ ശാലു മേനോനെ വിവാഹം കഴിക്കുന്നത്. ശാലു മേനോന്റ വിവാഹ ജീവിതത്തിൽ കല്ലുകടികൾ ഉണ്ട് എന്നും ഇരുവരും വിവാഹ മോചന തീരുമാനത്തിൽ ആണ് എന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ സജിയും അതുപോലെ തന്നെ ശാലുവും പ്രതികരണങ്ങൾ ഒന്നും നടത്തിയില്ല എന്നുള്ളതാണ് സത്യം.

എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ വിവാഹ മോചന വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് സജി നായർ. കുറച്ചുനാളായി ഇത്തരമൊരു ഗോസിപ്പ് വാർത്ത കേൾക്കുന്നുണ്ടെങ്കിൽ കൂടിയും വേർപിരിയാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഇനി ശാലുവിന് വേർപിരിയാൻ താല്പര്യമുണ്ടോ എന്ന് ശാലു തന്നെ പറയട്ടെ എന്ന് ആണ് സജി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഒരു അഭിനേത്രി എന്നതിലുപരി ഒരു നർത്തകി എന്ന നിലയിലും കഴിവ് രേഖപ്പെടുത്തിയിട്ടുണ്ട് ശാലു. സിനിമയെക്കാള്‍ ഏറെ സീരിയല്‍ രംഗത്താണ് ശാലു ശോഭിച്ചിട്ടുള്ളത്. വിവാദങ്ങൾക്ക് ശാലു എങ്ങനെ പ്രതികരണം നടത്തും എന്ന ആകാംക്ഷയിൽ ആണ് ആരാധകർ.