Malayali Live
Always Online, Always Live

മമ്മൂട്ടിയുടെ നായിക ഇന്ന് കാറ്ററിങ് നടത്തി ജീവിക്കുന്നു; നടി ആതിരയുടെ ആരും അറിയാത്ത ജീവിതം ഇങ്ങനെ..!!

4,103

സിനിമ എന്നത് വിജയ പരാജയങ്ങൾ ഉള്ള ലോകം ആണ്. എന്നാൽ ചില താരങ്ങൾ അഭിനയ ലോകത്തിൽ നല്ല വേഷങ്ങൾ കൊണ്ട് ശ്രദ്ധ നേടി എങ്കിൽ കൂടിയും പെട്ടന്ന് വന്നു പോയ ഒട്ടേറെ താരങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്. മലയാളസിനിമയിലേക്ക് പല നായികമാരും വീണ്ടും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഇവരെല്ലാം ശക്തമായ കഥാപാത്രങ്ങളിലൂടെ ആണോ വീണ്ടും മടങ്ങിവരവ് നടത്തിയിരിക്കുന്നത് എന്നാൽ ചില നായികമാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇല്ല.

ദാദാസാഹിബ് ഉൾപ്പെടെ അഞ്ചോളം സിനിമയിൽ അഭിനയിച്ച ഒരു താരമായിരുന്നു ആതിര, എന്നാൽ പിന്നെ താരത്തെ കുറിച്ച് യാതൊരു വിവരവും ഇല്ല. എന്നാലിപ്പോൾ ഭർത്താവിനൊപ്പം കരി പുരണ്ട അടുക്കള ജീവിതവുമായി കാറ്ററിംഗ് സർവീസുമായി താരം മുന്നോട്ട് പോവുകയാണ്. ഇന്ന് ആതിരയോട് ആരെങ്കിലും നായികയായ 5 സിനിമകളോ 500 പേരുടെ സദ്യയോ ഏതാണ് മധുരം എന്ന് ചോദിച്ചാൽ ഒരു മടിയും കൂടാതെ ആതിര എന്ന രമ്യ പറയും 500 പേരുടെ സദ്യയെന്ന്.

ഇന്ന് ഞാനും ചേട്ടനും മതി 500 പേരുടെ സദ്യ ഉണ്ടാക്കാൻ സിനിമയോട് ഉള്ളതിനേക്കാൾ ആതിര എന്ന പേരിൽ സിനിമയിൽ സജീവമായ രമ്യയ്ക്ക് പുതിയ തൊഴിലിനോട് എത്ര ഇരട്ടി ആദരവ് കൂടുതലാണ്. മമ്മൂട്ടിയുടെ നായികയായാണ് ആതിര വിനയൻ സംവിധാനം ചെയ്ത ദാദാസാഹിബിൽ അരങ്ങേറിയത്. പിന്നീട് കരിമാടിക്കുട്ടൻ ഭർത്താവുദ്യോഗം അണുകുടുംബം കാക്കി നക്ഷത്രം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.

രാമമംഗലം ഇളമണ്ണ് മനയാണ് താരത്തിന്റെ കുടുംബം, ഒന്നും അറിയാത്ത കാലത്താണ് ഞാൻ സിനിമയിലെത്തിയത് സിനിമ ഒരു ട്രാപ്പാണ് അത് മോഹമായി തുടങ്ങിയാൽ കുടുങ്ങി. വിവാഹത്തോടെ ഞാൻ രക്ഷപ്പെട്ടു സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നടിക്ക് നല്ലൊരു കുടുംബജീവിതം കഴിയുമോ എനിക്ക് സംശയമുണ്ട്. എനിക്ക് ഇന്ന് മനസ്സമാധാനം നിറഞ്ഞ ജീവിതം ഉണ്ട് എന്നും ആതിര ഒരുവേള തുറന്നു പറഞ്ഞിരുന്നു.

കോട്ടയം സ്വദേശിയാണ് രമ്യയുടെ ഭർത്താവ് വിഷ്ണു നമ്പൂതിരി ഒരു പാചക വിദഗ്ധൻ കൂടിയാണ്. 2004 ൽ രമ്യ വിവാഹം ചെയ്തു വരുമ്പോൾ അറിയാവുന്നത് ചായയും ന്യൂഡിൽസും ഉണ്ടാക്കാൻ മാത്രമായിരുന്നു. രമ്യാ പാചകം ഒന്നൊന്നായി പഠിച്ച് മൂന്നുവർഷത്തിനുള്ളിൽ അടുക്കളയിലേക്ക് ചേക്കേറുകയും ചെയ്തു.

പെട്ടെന്നു തന്നെ റിസൾട്ട് അറിയാൻ കഴിയുന്ന ബിസിനസാണ് ഇത്. ഭക്ഷണം വീടുകളിലെത്തിച്ച് നമ്മുടെ വീട്ടിലെത്തുമ്പോഴേക്കും നമുക്ക് പ്രതികരണം അറിയാം. ഇന്ന് നല്ല ഭക്ഷണം നൽകിയാലേ നാളെ നമുക്ക് വിളി വരൂ എന്നുമാണ് രമ്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലുടെ തുറന്നുപറഞ്ഞത്. ഇന്ന് ഭർത്താവിനോടൊപ്പം സദ്യവട്ടത്തിന്റെ എല്ലാ കാര്യങ്ങളിലും സജീവയാണ് രമ്യ വലിയ സദ്യ ആണെങ്കിൽ സഹായികൾ ഉണ്ടാകും കൃത്യമായ പ്ലാൻനീങ്ങിലൂടെ സാധനങ്ങൾ വാങ്ങുന്നത് മുതൽ ഇല വെട്ടി സദ്യ വിളമ്പി പാത്രങ്ങൾ കഴുകി വീട്ടിലെത്തിക്കുന്നതുവരെയും ചെയ്യണം.

ഒരുവേള ദിവസവും 200 തേങ്ങ വരെ പൊതിച്ച സമയം ഉണ്ടായിരുന്നു എന്ന് അഭിമാനത്തോടെ പറയുന്നു. അടുത്തുള്ള ചടങ്ങുകൾക്ക് ഡ്രൈവിംഗ് സീറ്റിലു ഡ്രൈവിംഗ് അറിയാവുന്നതുകൊണ്ടുതന്നെ രമ്യ എപ്പോഴും ഉണ്ടാവും. സിനിമ വിട്ടെങ്കിലും ഇന്ന് ആതിര എന്ന നടിയെ തിരിച്ചറിയുന്നവർ നിരവധിപേരാണ് ചിലർകൊപ്പം നിന്ന് ഫോട്ടോ എടുക്കണം അയ്യോ എന്തിനാണ് സിനിമ വിട്ടത് സീരിയൽ എങ്കിലും ചെയ്തുകൂടെ എന്ന ചോദ്യങ്ങളുമായി ചിലരെങ്കിലും എത്തുന്നുണ്ട്.

എന്നാൽ അവർക്ക് ഒരു പുഞ്ചിരിയോടെ തന്നെയാണ് താരം മറുപടി നൽകുന്നത് കരിയും പുകയും പിടിച്ച് അടുക്കളയിലെ ജോലി ചെയ്താണ് ഞാൻ വന്നിരിക്കുന്നത് ബ്യൂട്ടിപാർലറിൽ പോയി എന്നും ഫേഷ്യൽ ചെയ്യാൻ എനിക്ക് കഴിയില്ല എന്നെക്കാൾ സുന്ദരിമാർ അല്ലേ നിങ്ങളെല്ലാവരും പിന്നെ എന്തിനാണ് എനിക്കൊപ്പം ഫോട്ടോ എടുക്കുന്നത് എന്നുമാണ് താരം മറുപടി നൽകിയിരിക്കുന്നത്.

അധ്വാനിച്ച് ജീവിക്കുന്നതിന്റെ സംതൃപ്തി വലുതാണ് നല്ല രീതിയിലാണ് ജീവിക്കുന്നത് എന്ന് പത്ത് പേർ അറിയണം എന്ന് ഉണ്ടായിരുന്നു അതിന് കഴിഞ്ഞു. സിനിമയിൽ നിന്ന് കുടിച്ചത് കണ്ണീർ മാത്രമാണ് എന്നാണ് രമ്യ വെളിപ്പെടുത്തിയിരിക്കുന്നത് ക്യാമറക്ക് മുൻപിൽ എത്രതവണ വേണമെങ്കിലും റീ ടയിക്കുകൾ ഉണ്ടാകാം, പാചകത്തിൽ കൂട്ടു തെറ്റിയാൽ പണിപാളും ഓരോ തവണയും പായസം വെക്കുമ്പോൾ കൈ വിറക്കുന്നതും അതുകൊണ്ടു തന്നെയാണ്. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത് വൈഷ്ണവിയും ഭദ്രതയും.

രമ്യ അഭിനയിച്ച സിനിമകളിലെ പാട്ടുകൾ ടിവിയിൽ വരുമ്പോൾ മക്കൾ വൈഷ്ണവിക്കും ഭരതക്കും അൽഭുതം ഒന്നും തോന്നാറില്ല അത് കണ്ട് അവർ ഒരിക്കലും തുള്ളി ചാടുകയും ഇല്ല ആതിര എന്ന നടിയെ അവർക്ക് അറിയില്ല രാപ്പകൽ അടുക്കളയിൽ പണിയെടുക്കുന്ന അമ്മയെ മാത്രമാണ് അവർക്ക് ഇപ്പോൾ നന്നായി അറിയാവുന്നത്.