Malayali Live
Always Online, Always Live

മൗനരാഗത്തിലെ കല്യാണി ശരിക്കും മിണ്ടില്ല; ഐശ്വര്യ റംസായി ശരിക്കും ഊമയാണോ; ബാലാജി പറയുന്നത് ഇങ്ങനെ..!!

31,565

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്. കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സീരിയൽ ആണെങ്കിൽ കൂടിയും കല്യാണി ആയി എത്തുന്ന ഐശ്വര്യ റംസായിയും അതുപോലെ നാലീഫും അന്യഭാഷാ താരങ്ങൾ ആണ്.

ഇരുവരും തന്നിൽ ഉള്ള പ്രണയ മുഹൂർത്തങ്ങൾ ഏറെ മനോഹരം എന്നാണു ആരാധകർ പറയുന്നത്. ഊമയായ കല്യാണിക്ക് സ്വന്തം കുടുംബത്തിൽ യാതൊരു പരിഗണനയും ഇല്ല. ആരും ഒരു വിലയും കല്യാണിക്ക് നൽകുന്നതും ഇല്ല. എന്നാൽ കല്യാണി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ കിരണിൽ നിന്നും ആണ് കല്യാണിക്ക് സ്നേഹവും കരുതലും എല്ലാം ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിക്കുന്നത് കല്യാണിയുടെ സഹോദരൻ ആണ്. തുടർന്ന് ഇരുവരും ബന്ധുക്കൾ കൂടി ആകുക ആണ്. ഇവരെ ചുറ്റിപറ്റി ആണ് കഥകൾ മുന്നേറുന്നത്.

പരമ്പരയിൽ മിണ്ടാപ്രാണിയായി അത്യുഗ്രൻ പ്രകടനം കാഴ്ച വെക്കുന്ന ഐശ്വര്യ യഥാർത്ഥ ജീവിതത്തിലും ഊമ ആണോ എന്നാണ് ഇപ്പോൾ ആരാധകർക്ക് സംശയം. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് മൗനരാഗം ടീമിന്റെ വിശേഷങ്ങൾ ബാലാജി പറയുന്നത്. മുമ്പും ടീമിന് ഒപ്പമുള്ള വിശേഷങ്ങളുമായി നടൻ എത്തിയിട്ടുണ്ട്. മേക്കപ്പില്ലാതെയുള്ള താരങ്ങൾ എങ്ങിനെയാണ് യഥാർത്ഥ ജീവിതത്തിൽ എന്നും ബാലാജി വീഡിയോയിലൂടെ പറയുന്നു.

ഒപ്പം കല്യാണിയുടെ ഒപ്പം ആണ് എപ്പോഴും നലീഫ് എന്നും തമാശ രൂപത്തിൽ ബാലാജി വ്യക്തമാക്കി. എന്നാൽ വീഡിയോയിൽ ഉടനീളം കല്യാണി ആംഗ്യഭാഷയിൽ സംസാരിച്ചതോടെയാണ് ഐശ്വര്യ ശരിക്കും ഊമയാണോ എന്ന സംശയം ചിലർ പങ്കിടുന്നത്. ഈ കുട്ടി ശരിക്കും ഊമയാണോ എന്ന് ചിലർ ചോദിക്കുമ്പോൾ അതെ എന്നാണ് ചിലരുടെ മറുപടി.

എന്നാൽ സീരിയലിന്റെ സസ്പെൻസ് പൊളിക്കാതിരിക്കാൻ വേണ്ടിയാണ് ഐശ്വര്യ ഇത്തരത്തിൽ ഊമയായി എത്തുന്നത് എന്നും വീഡിയോയിൽ സംസാരിക്കാത്തത് എന്നും മറ്റു ചിലർ പറയുന്നുണ്ട്. എന്തായാലും രസകരമായ മറ്റൊരു കാര്യം എന്താണ് എന്ന് വെച്ചാൽ ഐശ്വര്യ റിയൽ ലൈഫിൽ ഊമ അല്ല എന്നുള്ളത് തന്നെ ആണ്. നേരത്തെ ഒരു വിഡിയോയിൽ സംസാരിക്കുന്നുണ്ട്.