Malayali Live
Always Online, Always Live

മഞ്ജു വാര്യരെ വിവാഹം കഴിക്കാൻ ഒരുങ്ങി ബാല; തന്റെ രണ്ടാം വിവാഹ വാർത്തയെ കുറിച്ച് ബാല പറയുന്നു..!!

13,908

ഗായികായായ അമൃത സുരേഷിനെ പ്രണയിച്ചു വിവാഹം കഴിച്ചത് മുതൽ സോഷ്യൽ മീഡിയ ഏറ്റവും ആഘോഷം ആക്കുന്ന വാർത്തകളിൽ ഇടം നേടുന്ന ആൾ ബാല. ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വലിയ വാർത്ത ആയിരുന്നു. തുടർന്ന് അമൃതയും ബാലയും വീണ്ടും ഒന്നിക്കുന്നു എന്നുള്ള വാർത്ത എത്തിയപ്പോൾ തുണിക്കടയിൽ കയറിയാൽ കല്യാണ സാരി വാങ്ങാൻ ആണെന്ന് പറയുന്ന അവസ്ഥ ആയി എന്നാണ് അമൃത സുരേഷ് പറഞ്ഞത്.

അമൃതയും ബാലയും തമ്മിൽ ഉള്ള വിവാഹ മോചനം കഴിഞ്ഞിട്ട് വർഷങ്ങൾ ആയി എങ്കിൽ കൂടിയും വീണ്ടും ചർച്ച ആയത് അമൃത ബിഗ് ബോസ് സീസൺ 2 ൽ എത്തിയതോടെ ആയിരുന്നു. ഇപ്പോൾ ബാല വീണ്ടും വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. അതിൽ പ്രധാനമായും ബാലക്ക് ഒപ്പം ചേർത്ത് പറഞ്ഞ പേര് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പേര് ആയിരുന്നു.

ഇപ്പോൾ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജു വാര്യർ മമത മോഹൻദാസ് എന്നിവർക്ക് ഒപ്പമുള്ള തന്റെ വിവാഹ വാർത്തയെ കുറിച്ച് താരം മനസ്സ് തുറന്നത്. രണ്ടാമത് ഒരു വിവാഹം കഴിക്കുമോ എന്നുള്ള കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ബാല മനസ് തുറന്നത്. ആ പ്രസ് മീറ്റ് നടന്നിലായിരുന്നു എങ്കിൽ എനിക്കും മഞ്ജുവിനും വിവാഹം തീരുമാനിച്ചേനെ എന്ന് തമാശ രൂപേണ ബാല പറഞ്ഞത്.

ബാലയും മഞ്ജു വാര്യരും തമ്മിൽ വിവാഹിതർ ആകുന്നു. മമതയും ബാലയും വിവാഹിതർ ആകുന്നു എന്നുള്ള വാർത്തകൾക്ക് ഒടുവിൽ ബാല രണ്ടാമത്തെ വിവാഹം കഴിക്കുമോ എന്ന് അവതാരകൻ ചോദിക്കുന്നത്. അതിനു രസകരമായ മറുപടി ആണ് ബാല നൽകിയത്. പ്രെസ് മീറ്റിൽ പത്രപ്രവർത്തകൻ ഇനി കേരളത്തിൽ ഉണ്ടാകുമോ എന്നാണു എന്നോട് ചോദിച്ചത്.

ഞാൻ കേട്ടത് കെയർ ഫുൾ ആയിട്ട് ഉണ്ടാകുമോ എന്നാണ്. എന്നാൽ മാധ്യമത്തിൽ വാര്ത്ത വന്നത് കളർ ഫുൾ ആയിട്ട് ഉണ്ടാകുമോ എന്നാണ് . എവിടെ ഇങ്ങനെ ഒക്കെ ആണ്. കേൾക്കുന്നത് ഒന്നും ചോദിക്കുന്നത് മറ്റൊന്നും പറയുന്നത് വേറെ ഒന്നും ആണെന്ന് ബാല പറയുന്നു.