Malayali Live
Always Online, Always Live

അന്ന് മുതൽ തനിക്ക് മണികുട്ടനോട് ഇഷ്ടമാണ്; താനെഴുതിയ കവിത മണികുട്ടന് നൽകി സൂര്യ; ബിഗ് ബോസ്സിലെ പുത്തൻ സംഭവ വികാസങ്ങൾ..!!

മണികുട്ടനോട് ക്രഷ് തോന്നിയ ആളുകൾ ആണ് എയിഞ്ചലും സൂര്യയും. ഇതിൽ സൂര്യക്ക് മണികുട്ടനോട് ഉള്ള ഇഷ്ടം ബിഗ് ബോസ് വീട്ടിലെ പരസ്യമായ രഹസ്യം ആണ്.

2,502

ബിഗ് ബോസ് സീസൺ 3 ൽ ആരുടെ പ്രണയം ആദ്യം പൂക്കും എന്നുള്ള കാത്തിരിപ്പിൽ ആണ് ബിഗ് ബോസ് പ്രേക്ഷകർ. എയിഞ്ചലിന് ആഗ്രഹം മണികുട്ടനെ പ്രണയിക്കാൻ ആയിരുന്നു എങ്കിൽ പിന്നീട് അത് അഡോണിയിലേക്ക് മാറി. അതുപോലെ മണിക്കുട്ടന് ചെറിയ താല്പര്യം ഉള്ളത് റിതു മന്ത്രയോട് ആണ്. എന്നാൽ സൂര്യക്ക് ഇഷ്ടം ഉള്ളത് മണികുട്ടനോടും.

എന്നാൽ ഈ പ്രണയങ്ങൾ ഒന്നും തന്നെ ആരാധകർ മോഹിക്കുന്ന രീതിയിലേക്ക് വളരുന്നില്ല എന്നുള്ളത് ആണ് മറ്റൊരു യാഥാർഥ്യം. ഈ വാരം ശാന്തമായി ആണ് ബിഗ് ബോസ് വീട് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സജിനയും പൊളി ഫിറോസും ചേർന്ന് ബിഗ് ബോസ് വീട്ടിൽ കലുഷിതമാക്കി എങ്കിൽ കൂടിയും അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇപ്പോൾ. 70 കളിലെ അനുസ്മരിക്കുന്ന രീത്യിൽ ഉള്ള കോളേജ് ക്യാമ്പസ് ആണ് വീക്കിലി ടാസ്ക് ആയി ബിഗ് ബോസ് കൊടുത്തിരിക്കുന്നത്.

അതിൽ മണികുട്ടനും നോബിയും ചേർന്ന് നടത്തിയ കൗണ്ടറുകൾ പ്രേക്ഷകർക്ക് നല്ല രസമുഹൂർത്തങ്ങൾ നൽകി. മണികുട്ടനോട് ക്രഷ് തോന്നിയ ആളുകൾ ആണ് എയിഞ്ചലും സൂര്യയും. ഇതിൽ സൂര്യക്ക് മണികുട്ടനോട് ഉള്ള ഇഷ്ടം ബിഗ് ബോസ് വീട്ടിലെ പരസ്യമായ രഹസ്യം ആണ്. എന്നാൽ ഇത് പരസ്പരം പറഞ്ഞിരുന്നില്ല. പിന്നീട് സൂര്യ തന്നെ ഇക്കാര്യം വെളിപ്പെടുത്തൽ നടത്തുകയും ചെയ്തിരുന്നു. പിന്നീട് വീക്കെൻഡിൽ മോഹൻലാൽ എത്തിയപ്പോൾ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു.

പല തരത്തിൽ ഉള്ള ഇഷ്ടങ്ങൾ ഉണ്ടെങ്കിൽ കൂടിയും ബഹുമാനം കലർന്ന ഇഷ്ടം ആണ് ഉള്ളത് എന്നായിരുന്നു സൂര്യയുടെ മറുപടി. എന്നാൽ കക്ഷിയുടെ പേര് പറയാതെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് സൂര്യ തന്നെ മണിക്കുട്ടനോട് ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസിൽ താൻ പറഞ്ഞ ഇഷ്ടം തോന്നിയ ബഹുമാനമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നായിരുന്നു സൂര്യ പറഞ്ഞത്.

കാരണവും നടനോട് സൂര്യ വെളിപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയും മാത്രമായിരുന്നു തനിക്കിതുവരെ ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോൾ ആ പരിഗണന തനിക്ക് കിട്ടിയത് മണിക്കുട്ടനിൽ നിന്നുമാണ്. അതുകൊണ്ടാണ് ഇഷ്ടവും ബഹുമാനവും തോന്നിയത്. നന്ദിയും ഒപ്പം ആ ഇഷ്ടവും അതുപോലെ നിൽക്കട്ടെയെന്നും അതിലൊരു മാറ്റവും ഉണ്ടാകാതിരിക്കട്ടെ എന്നും മണിക്കുട്ടൻ സൂര്യയോട് പറഞ്ഞു. ഇപ്പോഴിത് മണിക്കുട്ടന് കവിത എഴുതി നൽകിയിരിക്കുകയാണ് സൂര്യ.

സമയം കിട്ടുമ്പോൾ ഇത് വായിക്കണമെന്നും സൂര്യ നടനോട് പറയുന്നുണ്ട്. സൂര്യ എഴുതിയ കവിതയെ കുറിച്ച് അഡോണിക്കും എയിഞ്ചലിനും അറിയാം. പുസ്തകത്തിൽ സൂര്യ എഴിതിയ കവിത എയിഞ്ചൽ ആഡോണിയെ കാണിക്കുകയായിരുന്നു. എയിഞ്ചൽ എഴുതിയതാണെന്നാണ് അഡോണി ആദ്യം വിചാരിച്ചത്. എന്നാൽ താൻ എഴുതിയത് അല്ലെന്നും തനിക്ക് മലയാളം എഴുതാൻ അറിയില്ലെന്നും എയിഞ്ചൽ പറയുന്നു.

പിന്നീട് ഇരുവരും ചേർന്ന് സൂര്യയോട് ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. മണിക്കുട്ടനെ നേരത്തെ തന്നെ ഇഷ്ടമായിരുന്നു എന്നാണ് സൂര്യ പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ ആയിരുന്നു ഇഷ്ടമെന്നും സൂര്യ പറയുമ്പോൾ അവിടേക്ക് മണിക്കുട്ടൻ എത്തുകയായിരുന്നു. തുടർന്നാണ് കവിത നൽകുന്നത് മണിക്കുട്ടൻ കവിതയും കൊണ്ട് ബാത്ത് റൂമിലേയ്ക്കാണ് പോയത്.

അതെ സമയം മണികുട്ടന് ഇഷ്ടം ഉണ്ടായിരുന്നത് റിതു മന്ത്രയോടു ആയിരുന്നു. മണിക്കുട്ടൻ ഇത് സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് റിതു അതിന് നിന്ന് കൊടുത്തില്ല എന്നുള്ളതാണ് സത്യം. മോഹൻലാൽ ചോദിച്ചപ്പോൾ തനിക്ക് ഇങ്ങനെ ഒക്കെ പോകാൻ ആണ് ഇഷ്ടം എന്നായിരുന്നു ഋതുവിന്റെ മറുപടി.