Malayali Live
Always Online, Always Live

ബഷീർ ബഷിയെ വിവാഹം കഴിച്ച ശേഷം ആണ് മതം മാറിയതും പേര് മാറ്റിയതും; ആദ്യ ഭാര്യ സുഹാനയുടെ വെളിപ്പെടുത്തൽ..!!

4,257

ബിഗ് ബോസ് മലയാളം സീസണിൽ ഒന്നിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് ബഷീർ ബഷി. ബഷീർ ബഷി ശ്രദ്ധ നേടാൻ ഉള്ള കാരണം ബഷീറിന്റെ സ്വകാര്യ ജീവിതം തന്നെ ആയിരുന്നു. രണ്ടു ഭാര്യമാർ ആണ് ബഷീറിന് ഉള്ളത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെ ആണ് ബാഷി രണ്ടാം വിവാഹം കഴിക്കുന്നതും. എന്നാൽ ഇനി തുടർന്ന് ഒട്ടേറെ വിവാദങ്ങളും അതോടൊപ്പം വിമർശങ്ങളും അതിശയങ്ങളും എല്ലാം ഉണ്ടായി.

ആദ്യ ഭാര്യ സുഹാനയുടെ സമ്മതപ്രകാരം ആയിരുന്നു രണ്ടാം വിവാഹം. യൂട്യൂബ് ചാനലിൽ കൂടി ഈ കുടുംബം ഇന്നും പ്രേക്ഷകർക്ക് മുന്നിൽ സജീവം ആകുന്നത്. അത്തരത്തിൽ സ്വന്തം ചാനലിൽ ആദ്യ ഭാര്യാ സുഹാനയെ ഇന്റർവ്യൂ ചെയ്തിരിക്കുകയാണ് രണ്ടാം ഭാര്യ മഷൂറാ. ഇപ്പോൾ ആദ്യം ഭാര്യ സുഹാനയുടെ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉണ്ടായ വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടുന്നത്.

സ്വയം പരിചയപ്പെടുത്താനാണ് ആദ്യം ചോദിച്ചത്. അതിനുള്ള മറുപടിയായി ജോസ്വിൻ സോണി എന്നായിരുന്നു എന്റെ ആദ്യത്തെ പേര് എന്ന് പറഞ്ഞ് സുഹാന തുടങ്ങി. ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചത്. വീട്ടിൽ അപ്പൻ അമ്മ അനിയൻ എന്നിവരാണ് ഉള്ളത്. ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്നായത്. ബിഎ സോഷ്യോളജി ആണ് തന്റെ വിദ്യാഭ്യാസ യോഗ്യത. സകൂൾ പഠിക്കുമ്പോൾ ഞാൻ ഭയങ്കര സജീവം ആയിരുന്നു. ഇന്ന് കാണുന്ന ആളെ ആയിരുന്നില്ല.

ഭയങ്കര ഷൊർട്ട് ടെംപെർഡ് ആയിരുന്നു. ഭർത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് ബഷീ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 1 മത്സരാർത്ഥിയായിരുന്നു. സകൂളിൽ പഠിക്കുമ്പോഴാണ് ഇഷ്ടം തുടങ്ങിയത്. ആ ബന്ധം ഡിഗ്രി അവസാനം വരെ നീണ്ടു നിന്നു. പിന്നീടാണ് വിവാഹം. അതൂടി നോക്കുമ്പോൾ ഏകദേശം 15 വര്‍ഷത്തോളം നീണ്ട ബന്ധമാണ്. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി.

രണ്ട് മക്കളാണ് ഞങ്ങൾക്ക് ഉള്ളത്. മൂത്തത് മകൾ സുനൈന രണ്ടാമത് മകൻ സൈഗു. എന്തു കൊണ്ടാണ് വീഡിയോകളിൽ തന്റെ കുടുംബത്തെ കാണിക്കുന്നില്ല എന്ന ചോദ്യത്തിന് മകൾക്ക് ഒരു വയസുള്ളപ്പോൾ തന്റെ അമ്മ മരിച്ച് പോയി. അച്ഛൻ ഇപ്പോഴും ബിസിനസിന്റെ തിരക്കുകളിലാണ്. പച്ചാളം മാർക്കറ്റിൽ കോഴിക്കടയും പച്ചക്കറി കടയുമാണ്. അവിടെ ജോലി തിരക്കുകൾക്കിടയിൽ ആണ് അദ്ദേഹം. അവിടെപ്പോയി ബ്ലോഗ് എടുക്കാനൊന്നും പറ്റില്ല. ഇങ്ങോട്ടേക്ക് വിളിക്കാറുണ്ട്.

പക്ഷെ തിരക്കായതു കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സഹോദരൻ അവന്റെ ലോകത്ത് ബിസിയാണ്. അതുകൊണ്ടാണ് കുടുംബത്തെ കാണിക്കാത്തത്. എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായത്. ഏറ്റവും സന്തോഷകരമായ നിമിഷം ഏതാണെന്ന് ചോദിച്ചാൽ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ചു എന്നതാണ്.

ഞാൻ ഇപ്പോൾ നിങ്ങളുടെ ഭാര്യയായി എന്ന് വിവാഹ ശേഷം ഞാൻ അത് പലപ്പോഴും ബഷീറിനോട് പറഞ്ഞിട്ടുണ്ട്. ജീവിതത്തിലുണ്ടായ ഏറ്റവും ദുഖകരമായ നിമിഷം അമ്മച്ചിയുടെ മരണമാണ്. അമ്മയെ ആശ്രയിച്ച് ജീവിച്ച് വളർന്നതാണ് ഞാൻ. പല സമയത്തും അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.