Malayali Live
Always Online, Always Live

എനിക്കെതിരെ ഒരുപാട് പണിതന്ന രേഷ്മ; ഇത്രയും ദ്രോഹിച്ച അവൾക്ക് പണികൊടുക്കാൻ ഞാൻ തീരുമാനിച്ചു; ചെയ്യാത്ത തെറ്റിന് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്..!!

2,857

ബിഗ് ബോസ് സീസൺ 2 ൽ കൂടി ഏറ്റവും കൂടുതൽ ആരാധകർ നേടിയ താരം ആണ് രജിത് കുമാർ. ബിഗ് ബോസിന് മുന്നേ തന്നെ പല അവഗണകളും അധിക്ഷേപങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം ആളുകൾ മറക്കുന്ന രീതിയിൽ ഉള്ള പെർഫോമൻസ് തന്നെ ആണ് രജിത് കുമാർ ബിഗ് ബോസ്സിൽ കാഴ്ചവെച്ചത്. ഒറ്റയാൻ ആയി ആയിരുന്നു രജിത് ബിഗ് ബോസ് വീട്ടിൽ നിന്നത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ബിഗ് ബോസ്സിൽ ഉണ്ടായ അനുഭവങ്ങൾ താരം പങ്കു വെച്ചിരിക്കുകയാണ്. ബിഗ് ബോസ് ഒരിക്കൽ പോലും എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയിൽ നടന്ന ഒന്ന് ആയിരുന്നില്ല എന്ന് രജിത് പറയുന്നു. ദിവസങ്ങൾ നമ്മെ ഒരു റൂമിൽ പൂട്ടിയിട്ടാൽ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തു വരും എന്നതാണ് ബിഗ് ബോസ്സിന്റെ സത്യം എന്ന് രജിത് പറയുന്നു.

എന്റെ ക്ഷമ കാരണം എനിക്ക് 70 ദിവസം ഒരുപോലെ നിൽക്കാൻ സാധിച്ചു എന്ന് വേണം പറയാൻ. അവിടെ ആണെന്നോ പെണ്ണെന്നോ എന്നുള്ള വ്യത്യാസം ഇല്ല എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. താൻ പുറത്തായ സംഭവം പറഞ്ഞ രജിത് ചെയ്യാത്ത തെറ്റിന് ഉള്ള കുറ്റങ്ങൾ പലപ്പോഴും തനിക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം പറയുന്നു. വികൃതി കുട്ടികൾ നിറഞ്ഞ വിദ്യാലയ പശ്ചാത്തലത്തിൽ വന്ന ടാസ്ക് ആണ് രജിത്തിനെ പുറത്താക്കാൻ കാരണം ആയത്.

കുട്ടികളുടെ ക്ലാസ്സിലേക്ക് ഏറ്റവും വികൃതിയായി എത്തിയ രജിത് ബാഗിനുള്ളിൽ ഒരു പച്ചമുളക് ബീറ്റുറൂട്ട് ബലൂൺ എന്നിവ ആണ് കരുതി വെച്ചത്. ക്ലാസ് തുടങ്ങി കഴിഞ്ഞപ്പോൾ ഒരു നിയോഗം പോലെ എനിക്ക് ഒരുപാട് പണി തന്ന രേഷ്മ എത്തുക ആയിരുന്നു. ഇത്രയും പണി അവൾക്ക് ഞാൻ പണി കൊടുക്കാൻ തീരുമാനിച്ചു. അവളുടെ കണ്ണിന്റെ അടിയിൽ ആണ് ഞാൻ പച്ച മുളക് തേച്ചത്. തുടർന്ന് കുട്ടി തിരുമ്മിയതിന്റെ ഭാഗം ആയി കണ്ണിൽ എത്തിയത് എന്ന് രജിത് പറയുന്നു.

ഇതോടെ ആണ് തനിക്ക് എതിരെ പരാതി പോയതും താൻ പുറത്തായതും. എന്നാൽ ചെയ്യാത്ത കുറ്റത്തിന് ആണ് ഞാൻ പഴി കേൾക്കേണ്ടി വന്നിട്ട് ഉള്ളത്. അന്ന് നടന്ന സംഘർഷത്തിൽ എന്റെ വിരൽ ഒടിഞ്ഞു. എന്റെ മുതുകത്തു ആരോ ചവിട്ടി. ഇന്നും അതിൽ എനിക്ക് നല്ല വേദന ഉണ്ട് എന്നും രജിത് പറയുന്നു.