Malayali Live
Always Online, Always Live

ആത്മാവിന് ശ്രദ്ധ കൊടുക്കുകയും തൃപ്തിപ്പെടുത്തുകയും വേണം; ബിക്കിനിയിൽ ഇനിയ..!!

9,260

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സീരിയലിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ഇനിയ. തുടർന്ന് മിസ് ട്രിവാൻട്രം നേടിയ ഇനിയ മോഡലിംഗ് മേഖലയിലേക്ക് കടക്കുക ആയിരുന്നു. അവിടെ നിന്നും തമിഴിലേക്ക് ചേക്കേറിയ താരം തുടർന്ന് മലയാളത്തിലേക്ക് എത്തുന്നത്..

മലയാളത്തിൽ ഉം തമിഴിലുമായി 25 ൽ അധികം ചിത്രങ്ങൾ ചെയ്തിട്ടുള്ള താരം ഫോട്ടോഷൂട്ടുകൾ കൊണ്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും വാങ്കി സൂടാ വാ എന്ന ചിത്രത്തിൽ മികച്ച നടിക്കുന്ന തമിഴ് ചലച്ചിത്ര അവാർഡ് നേടിയതോടെ ആണ് ശ്രദ്ധ കേന്ദ്രം ആയി മാറിയത്. കഴിഞ്ഞ വര്ഷം അവതരിപ്പിച്ച മാമാങ്കത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോൾഡ് കഥാപാത്രങ്ങളിലൂടെയും അഴകിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ഇനിയ. ഈ ലോക്ക് ഡൗണ് കാലത്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഇനിയയും നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. അവയെല്ലാം തന്നെ വൈറലുമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ട് കൂടി താരം പങ്ക് വെച്ചിരിക്കുകയാണ്. ജിംഗിൾ റാഫേലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.