Malayali Live
Always Online, Always Live

സിനിമയിൽ വഴങ്ങി കൊടുത്തിട്ടല്ലേ നല്ല വേഷം ലഭിച്ചത്; ചോദ്യത്തിന് മറുപടിയുമായി ഇനിയ..!!

3,995

ഷോർട് ഫിലിം , ടെലി ഫിലിം എന്നിവയിൽ കൂടി തുടങി സീരിയലിൽ അഭിനയിച്ചു അവിടെ നിന്നും മലയാള സിനിമയിലേക്ക് എത്തിയ താരം ആണ് ഇനിയ. മലയാളത്തിൽ കൂടി തമിഴിൽ എത്തിയ താരം മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് വരെ നേടി. വയലാർ മാധവൻ കുട്ടിയുടെ ശ്രീ ഗുരുവായൂരപ്പൻ ആണ് താരം ശ്രദ്ധ നേടിയ സീരിയൽ.

മിസ് ട്രിവാൻഡ്രം ആയി ശ്രദ്ധ നേടിയ താരം കൂടി ഇനിയ. മലയാളം തമിഴ് തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയിട്ടുള്ള താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. കഴിഞ്ഞ 15 വർഷമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് ഇനിയ.

സിനിമ മേഖലയിൽ നേട്ടങ്ങൾ മികച്ച വേഷങ്ങൾ എന്നിവ നേടിയെടുക്കാൻ പലർക്കും വഴങ്ങി കൊടുക്കേണ്ടി വന്നിട്ടില്ലെ ഒട്ടേറെ ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട് എന്ന് ഇനിയ അഭിമുഖത്തിൽ പറയുന്നു. തമിഴിലും മലയാളത്തിലും നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ളത് കൊണ്ട് ആണ് തന്നോട് ഇങ്ങനെ ചോദിക്കുന്നത് എന്ന് ഇനിയ കൂട്ടിച്ചേർക്കുന്നു.

എന്നാൽ സിനിമയിൽ വന്നു ഇത്ര വര്ഷം കഴിഞ്ഞു എങ്കിൽ കൂടിയും തന്നോട് ആരും ഇതുവരെ അങ്ങനെ ചോദിച്ചട്ടില്ല. നമ്മൾ എങ്ങനെയാണ് ഈ മേഖലയെ കാണുന്നത് അതുപോലെ ആയിരിക്കും നമ്മളെയും കാണുന്നത്.

നമ്മൾ നിൽക്കേണ്ട പോലെ നിന്നാൽ നമുക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. അതാണ് എനിക്ക് ഇതുവരെയുള്ള അനുഭവം. ഈ അടുത്ത കാലത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തി ഇനിയ ശ്രദ്ധ നേടിയിരുന്നു.