മലയാളം സിനിമക്ക് ഏറെ പ്രിയങ്കരനായ ഫോട്ടോ ഗ്രാഫർ ആണ് അനീഷ് ഉപാസന. മലയാളികൾക് ഇപ്പോൾ ആണ് അനീഷിനെ കൂടുതലായി അറിഞ്ഞു തുടങ്ങിയത്. മോഹൻലാലിന്റേയും ദിലീപിന്റെയും അടക്കമുള്ള ഫോട്ടോസ് എടുത്ത് ശ്രദ്ധ നേടിയ അനീഷ് ഉപാസന , നടി അഞ്ജലി നായരുടെ ഭർത്താവ് കൂടി ആണ്.
എന്നാൽ ഇവർ ഏറെ നാളുകൾ ആയി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവർക്കും ഒരു മകൾ ഉണ്ട്. ആവണി എന്നാണ് മകളുടെ പേര്. ഇപ്പോൾ അനീഷ് ഉപാസന മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഫോട്ടോഗ്രാഫർ കൂടി ആണ്.
അഞ്ജലിയും അനീഷ് ഉപാസനയും പിരിഞ്ഞു ആണ് താമസിക്കുന്നത് എങ്കിൽ കൂടിയും സമയം കിട്ടുമ്പോൾ എല്ലാം മകളെ കാണാൻ അനീഷ് എത്താറുണ്ട് എന്നാണ് അഞ്ജലി തന്നെ ഈ അടുത്ത് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ഇപ്പോൾ മകളുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ ദേഷ്യം അനീഷ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ..
എടാ..കോറോണേ, ഇന്നെന്റെ മോളുടെ ബെർത്ത് ഡേ ആണ് നീ ഒറ്റ ആൾ കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്. അവന്റെയൊരു റിസൾട്ട്. ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തി വെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ.. ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും. നോക്കിക്കോ..
നീയെന്റെ മോളെ വിഷമിപ്പിച്ചു. പൊറുക്കില്ല ഞാൻ.. അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ. അച്ഛൻ ഓടി വരാ ട്ടോ പൊന്നേ.. ഇങ്ങനെ ആയിരുന്നു അനീഷ് ഉപസനയുടെ ഫേസ്ബുക്ക് കുറിപ്പ്. മകളുടെ ചിത്രവും ഒപ്പം ഉണ്ട്.