Malayali Live
Always Online, Always Live

കാമുകനെ ക്ലോസറ്റിൽ ഒളിപ്പിച്ചിട്ടുണ്ട് ഞാൻ; പക്ഷെ പണികിട്ടി; കൗമാര പ്രണയത്തെ കുറിച്ച് പ്രിയങ്ക ചോപ്ര..!!

3,018

ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാൻസനെ പ്രണയിച്ചു വിവാഹം കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. അതും തന്നെക്കാൾ 12 വയസ്സ് കുറവാണ് നിക്കോളാസ് ജെറി ജോനാസിന്. അതുകൊണ്ടു തന്നെ പ്രിയങ്കയുടെ പ്രണയം എന്നൊക്കെ പറയുമ്പോൾ അതൊരു സാഹസം തന്നെ ആയിരിക്കും. അഭിനയെത്രിക്ക് ഒപ്പം ഗായിക നിർമാതാവ് എന്ന നിലയിൽ ഒക്കെ പ്രശസ്തി നേടിയിട്ടുള്ള പ്രിയങ്ക ചോപ്ര 2000 ൽ ലോക സുന്ദരിയും ആയിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൂടിയാണ് പ്രിയങ്ക ചോപ്ര. അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുന്നേയും അതിന് ശേഷവും ഒട്ടേറെ വിഷമം നിറഞ്ഞ ഘട്ടങ്ങളിൽ കൂടി ആണ് താൻ ഇവിടെ വരെ എത്തിയത് എന്ന് പ്രിയങ്ക പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിദേശത്ത് പഠിക്കാൻ പോയപ്പോഴും അതിന് ശേഷം സിനിമയിൽ എത്തിയപ്പോഴും അടക്കം ഉണ്ടായ മോശം അനുഭവങ്ങൾ താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ കൗമാരകാലത്തിൽ ഉണ്ടായ തന്റെ പ്രണയവും അതിന്റെ രസകരമായ സംഭവങ്ങൾ ആണ് താരം മനസ് തുറന്നു പറയുന്നത്. വ്യക്തി ജീവിതത്തിലെ മറക്കാൻ കഴിയാത്ത സംഭവങ്ങൾ പറഞ്ഞു കൊണ്ട് പ്രിയങ്ക എഴുതിയ അൺഫിനിഷിഡ് എന്ന പുസ്തകത്തിൽ ആണ് രസകരമായ സംഭവങ്ങൾ താരം പറയുന്നത്. ഇന്ത്യനാപോളിസിൽ അതായത് അമേരിക്കയിൽ ആയിരുന്നു പ്രിയങ്ക സകൂൾ കാലം പഠിച്ചത്. അമ്മായിക്ക് ഒപ്പം ആയിരുന്നു താമസം. ബോബ് എന്ന സഹപാഠിയുമായി അഗാധമായ പ്രണയത്തിൽ ആയിരുന്നു ഞാൻ അന്ന്. വിവാഹം കഴിക്കാൻ വരെ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ബോബ് വീട്ടിൽ വന്നു.

ഞങ്ങൾ ഒരുമിച്ചു ടിവി കാണുക ആയിരുന്നു. അപ്പോൾ ആണ് അമ്മായി വരുന്നത്. ബോബിന് പുറത്തേക്ക് പോകാൻ വഴിയില്ല. പേടിയും പരിഭ്രമവുമായി. ഒടുവിൽ ക്ലോസറ്റ് (കബോർഡ്) ചൂണ്ടി ക്കാണിച്ച് അതിൽ പതുങ്ങിയിരിക്കാൻ ബോബിനോട് ആവശ്യപ്പെട്ടു. അമ്മായി വീട്ടിലെത്തിയപ്പോൾ താൻ പുസ്തകം തുറന്ന് പഠിക്കുന്നതായി നടിച്ചു. എന്നാൽ അമ്മായി മുറിയിൽ വന്ന് എല്ലായിടത്തും പരിശോധിക്കാൻ തുടങ്ങി.

ഒടുവിൽ ക്ലോസറ്റിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. താൻ ഭയന്ന് വിറച്ചു. അമ്മായിയാണെങ്കിൽ കടുത്ത ദേഷ്യത്തിലും. വാതിൽ തുറന്നപ്പോൾ ബോബ് പുറത്തേക്ക് വന്നു. അമ്മായി ഇത് അമ്മയെ വിളിച്ച് അറിയിച്ചു. അവൾ മുഖത്ത് നോക്കി നുണ പറഞ്ഞു എന്ന് വിശ്വസിക്കാനാവുന്നില്ല ഒരു ആണ്കുട്ടിയെ ക്ലോസറ്റിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന്.