Malayali Live
Always Online, Always Live

മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും പിന്മാറാനുള്ള ഞെട്ടിക്കുന്ന കാരണവുമായി ജിസ്മി..!!

2,761

ടെലിവിഷൻ പരമ്പരകളിൽ ഒന്നാം നിരയിൽ ഉള്ള സീരിയലുകളിൽ ഒന്ന് മഞ്ഞിൽ വിരിഞ്ഞ പൂവ്. മഴവിൽ മനോരമയിൽ ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒട്ടേറെ കുടുംബ പ്രേക്ഷകർ ഉള്ള സീരിയൽ തന്നെ ആണ് മഞ്ഞിൽ വിരിഞ്ഞ പൂവും. മാളവിക വെയിൽസും യുവ കൃഷ്ണയുമാണ് സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്നത്.

മറ്റൊരു മികച്ച വേഷം ചെയ്യുന്നത് രേഖ ആണ്. അതോടൊപ്പം ഏറെ പ്രേക്ഷക ശ്രദ്ധ ഉള്ള കഥാപാത്രം ആണ് സോനാ എന്നത്. ജിസ്മിയാണ് ആ വേഷം ചെയ്യുന്നത്. കുറച്ചു നാളുകൾ ആയി സോനയുടെ കഥാപാത്രം സീരിയലിൽ കാണാതെ പോയിട്ട്. എന്താണ് എവിടെ ആണ് എന്നുള്ള അന്വേഷണത്തിൽ ആണ് ആരാധകർ. ഇതോടെയാണ് ജിസ്മി പരമ്പരയിൽ നിന്നും പിന്മാറിയോ എന്ന സംശയം പ്രേക്ഷകരിൽ ഉണ്ടാകുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും പിൻവാങ്ങിയോ എന്ന് ചോദിച്ച് ആരാധകരിൽ പലരും ജിസ്മിക്ക് മെസേജുകൾ അയയ്ക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ സംഭവിച്ചത് എന്തെന്ന് ലൈവിലൂടെ വിശദീകരിച്ചിരിക്കുകയാണ് ജിസ്മി. മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും പിന്മാറിയിട്ടില്ല. വീട്ടിൽ കുറച്ച് കൊവിഡ് ഇഷ്യൂസ് ഉണ്ടായിരുന്നു. ഞാൻ ക്വാറന്റൈനിലേക്ക് മാറിയതാണ്. അതാണ് എംവിപിയുടെ ഷെഡ്യൂളിന് പോവാതിരുന്നത്.

വീട്ടിൽ എല്ലാവർക്കും പോസിറ്റീവാണ്. ഞാൻ മാത്രം നെഗറ്റീവായി. അച്ഛനാണ് ആദ്യം വന്നത് പിന്നാലെ മമ്മിക്ക് വന്നു അനിയത്തിക്കും വന്നു. അച്ഛന്റെ ഫാമിലിയിൽ കുറേ പേർക്ക് വന്നു. ഞാൻ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു. ഞാനായിട്ട് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയി അവിടെ മുഴുവൻ ആക്കേണ്ടെന്ന് കരുതി ക്വാറന്റൈനിലേക്ക് മാറിയതാണ്. അതാണ് ആ ഷെഡ്യൂളിൽ ഞാൻ ഇല്ലാതിരുന്നത്. അല്ലാതെ വേറൊന്നും കൊണ്ടല്ല ജിസ്മി പറഞ്ഞു. അടുത്ത ഷെഡ്യൂൾ മുതൽ ഞാനുമുണ്ടാവും.

ഇപ്പോ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. സോന എവിടെയും പോയിട്ടില്ല. എനിക്ക് പെട്ടെന്നൊന്നും പോകാൻ പറ്റില്ല. എന്റെയൊരു ഫാമിലിയാണ് മഞ്ഞിൽ വിരിഞ്ഞ പൂവെന്നും ജിസ്മി പറഞ്ഞു. അഞ്ജന പോയാലും ഇനി കഥയുണ്ടാവും മഞ്ഞിൽ വിരിഞ്ഞ പൂവ് ഇനിയും തുടരുമെന്നും ജിസ്മി പറഞ്ഞു. കാർത്തിക ദീപത്തിന്റെ ഷൂട്ടിങ്ങിന് പോയിരുന്നുവെന്നും അപ്പോഴേക്കും ക്വാറന്റൈൻ കഴിഞ്ഞിരുന്നുവെന്നും ജിസ്മി ലൈവിൽ വ്യക്തമാക്കി. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കാർത്തിക ദീപം പരമ്പരയിലും ജിസ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജിത എന്ന വില്ലത്തി കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിക്കുന്നത്.