Malayali Live
Always Online, Always Live

നിന്റെ മമ്മി കുറുമ്പിയാണ്; പേളിയെ കുറിച്ച് മകളോട് പറഞ്ഞു ശ്രീനിഷ്; വീഡിയോ പോസ്റ്റ് ചെയ്തു പേളി മാണിയും..!!

3,484

പേളിക്ക് മകൾ ജനിച്ചിട്ട് കുറച്ചു നാളുകൾ ആയെങ്കിൽ കൂടിയും കുഞ്ഞിന്റെ പുത്തൻ വിശേഷങ്ങളും വിഡിയോകളുമായി പേളി സജീവം ആണ് സാമൂഹിക മാധ്യമങ്ങളിൽ. ബിഗ് ബോസ് സീസൺ 1 കൂടി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു പേളിയും ശ്രീനിഷും.

തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുന്നതും. ഇന്ന് ഇരുവരും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ കൂടി ആണ് കടന്നു പോകുന്നത്. ഇരുവർക്കും ആദ്യത്തെ കണ്മണി ജനിച്ചിരിക്കുകയാണ്. പേർളി ഗർഭിണി ആയത് മുതൽ സാമൂഹിക മാധ്യമത്തിൽ വളരെയധികം ചർച്ചകൾ നടന്നിരുന്നു.

ഇരുവരുടെയും അതോടൊപ്പം പെർളിയുടെ ഗർഭകാലവുമൊക്കെ വളരെ വലിയ വാർത്തകൾ ആയിരുന്നു. അവതാരകയും നടിയുമായ പേളി തന്നെ ആണ് എല്ലാകാര്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്. ശ്രീനിഷ് പേർളി ദമ്പതികൾക്ക് പെൺകുട്ടി ആണ് പിറന്നത്.

പ്രസവത്തിന് മുന്നും പിന്നുമുള്ള എല്ലാ കാര്യങ്ങളും വാർത്ത ആകുമ്പോൾ ഇപ്പോൾ മകളോട് സംസാരിക്കുന്ന ശ്രീനിഷിന്റെ വീഡിയോ ആണ് പേളി ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചത്. നിന്റെ മമ്മി ആള് കുറുമ്പിയാ.. ഞാൻ എല്ലാം ചോദിച്ചു വാങ്ങി തരാം എന്ന് പറയും വീഡിയോ ആണ് ഷെയർ ചെയ്തത്.

മമ്മിയുടെ ഷൂ ഹെയർ ബാൻഡ്, മേക്ക് അപ് സെറ്റ് എല്ലാം വാങ്ങി തരാം തരുമോന്ന് ചോദിക്ക് വാവേ എന്ന് ശ്രീനി പറയുമ്പോൾ ഇല്ല തരില്ല എന്ന് മറുപടി പറയുന്ന പേളിയും കുഞ്ഞിന്റെ മനോഹരമായ വീഡിയോയ്ക്ക് ഒപ്പം ക്യൂട്ട് നിമിഷങ്ങൾ ആണ് സമ്മാനിക്കുന്നത്.

അമ്മയും അച്ഛനും ആയതിന്റെ സന്തോഷത്തിലാണ് പേളിയും ശ്രീനിഷും. കുഞ്ഞിന്റെ ഓരോ വളർച്ചയും അടുത്ത് നിന്ന് തന്നെ നോക്കി കാണുന്ന ഇവർ സോഷ്യൽ മീഡിയയിൽ എല്ലാ കാര്യങ്ങളും പങ്കു വെക്കാറുണ്ട്. നേരത്തെ വോട്ട് ചെയ്തത് മകളുടെ ഭാവിക്ക് വേണ്ടി ആണെന്ന് ഉള്ള പോസ്റ്റുമായി പേളി വന്നിരുന്നു.