Malayali Live
Always Online, Always Live

ഔദ്യോഗിക പ്രഖ്യാപനമെത്തി; ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ തിങ്കളാഴ്ച മുതൽ..!!

3,276

ബിഗ് ബോസ് സീസൺ 2 മലയാളത്തിന്റെ ദുർവിധി എന്തായാലും സീസൺ 3 ക്ക് ഉണ്ടാകില്ല. ആരാധകർ കാത്തിരുന്ന ആ ഔദ്യോഗിക തീരുമാനം ഏഷ്യാനെറ്റ് പുറത്തു വിട്ടു. അങ്ങനെ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെക്ക് കളം ഒരുങ്ങുകയാണ്. മെയ് 24 തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ആണ് മത്സരം. എന്നാൽ മത്സരിക്കുന്നത് താരങ്ങൾ ആയിരിക്കില്ല താരങ്ങളെ ആരാധകർ ആയിരിക്കും.

കാരണം ഷോ ചിത്രീകരണം നടത്താൻ കഴിയാത്തത് മൂലം ഏഷ്യാനെറ്റ് ഒന്നാം സമ്മാനം കൊടുക്കാതെ തട്ടിപ്പ് നടത്താനായിരുന്നു ശ്രമം എന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഉള്ള കൃത്യമായ മറുപടി തന്നെ ആണ് ബിഗ് ബോസ് അണിയറ പ്രവർത്തകരുടെ തീരുമാനം. തിങ്കളാഴ്ച മുതൽ വോട്ടിങ്ങിൽ കൂടി ആണ് വിജയിയെ തീരുമാനിക്കുന്നത്.

ഇനിയുള്ള 8 മത്സരാർത്ഥികൾക്കും വോട്ട് ചെയ്യാം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മത്സരാർത്ഥി ആയിരിയ്ക്കും ടൈറ്റിൽ വിന്നർ. ഹോട്ട് സ്റ്റാർ വഴി ആണ് വോട്ടിങ്. മണിക്കുട്ടൻ , ടിമ്പൽ , കിടിലം ഫിറോസ് , നോബി മാർക്കോസ് , റംസാൻ , സായി വിഷ്ണു , റിതു മന്ത്ര , അനൂപ് കൃഷ്ണ എന്നിവർ ആണ് അവസാന 8 പേർ.

ഫാൻസ്‌ പവർ നോക്കിയാൽ കിട്ടാൻ ചാൻസ് ഉള്ളത് മണിക്കുട്ടൻ ടിമ്പൽ സായി വിഷ്ണു റംസാൻ എന്നിവർക്ക് ആയിരിക്കും. ഇവരിൽ ഒരാൾ ആയിരിക്കും വിജയി എന്നാണ് ആരാധകർ പറയുന്നത്.