Malayali Live
Always Online, Always Live

ഇന്ന് മോഹൻലാൽ നമ്മോടൊപ്പം ഉണ്ടാവാൻ കാരണം ജഗതിയാണ്; അത്ഭുതകരമായി ലാലേട്ടൻ രക്ഷപ്പെട്ടതിനെ കുറിച്ച് നന്ദു പറയുന്നു..!!

4,819

ലോക സിനിമയിൽ തന്നെ അത്ഭുതം നടത്തിയ കലാകാരന്മാരിൽ ഒരാൾ ആണ് മോഹൻലാൽ. അതുകൊണ്ട് തന്നെ മോഹൻലാൽ എന്ന നടൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ആണെന്ന് വിശേഷിപ്പിക്കാം. മലയാളികൾ ഇഷ്ടത്തോടെ ലാലേട്ടൻ എന്ന് വിളിക്കുന്ന താരം ചെയ്യാത്ത വേഷങ്ങൾ തന്നെ ഇല്ല എന്ന് വേണം പറയാൻ. അഭിനയ കുലപതിയായി അറിപ്പെടുന്ന മോഹൻലാൽ ഇന്നും നമ്മോടൊപ്പം ഉണ്ടാവാൻ കാരണം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ എന്ന് നടൻ നന്ദു പറയുന്നു.

മോഹൻലാൽ – ജഗതി കോമ്പിനേഷൻ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ളത് ആണ്. യോദ്ധയും കിലുക്കവും എല്ലാം അങ്ങനെ തന്നെ. ഇരുവരെയും ഒന്നിപ്പിച്ചു പ്രിയദർശൻ ഒരുക്കിയ ചിത്രം ആണ് കിലുക്കം. മുപ്പതു വർഷങ്ങൾക്ക് മുന്നേ എത്തിയ ചിത്രം ആണെങ്കിൽ കൂടിയും ഇന്നും ആരാധകർ ഏറെ ആണ് ആ സിനിമക്ക് എന്ന് വേണം പറയാൻ. എന്നാൽ കിലുക്കത്തിന്റെ അണിയറ പ്രവർത്തകർ ഓർക്കാൻ ഒരിക്കലും ഇഷ്‌ടപ്പെടാത്ത ഒരു സംഭവം സിനിമയുടെ ചിത്രീകരണവേളയിൽ നടന്നിരുന്നുവെന്ന് നടൻ നന്ദു പറയുന്നു.

ആ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിൽ ജീവൻ നഷ്‌ടപ്പെടുമായിരുന്ന അവസ്ഥയിൽ നിന്ന് മോഹൻലാൽ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സംഭവം നന്ദു ഒരു ടെലിവിഷന്‍ ചാനലിനു നൽകിയ അഭിമുഖത്തിൽ ഒരിക്കൽ പറഞ്ഞിരുന്നു. താരത്തിന്റെ ആ പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്. സംഭവത്തെക്കുറിച്ച് നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ..

”കിലുക്കം സിനിമയിലെ ഏറ്റവും വലിയ ഡെയിഞ്ചറസ് സംഭവമായിരുന്നു ട്രെയിനിന്റെ മുകളിലെ സോംഗ് സീക്വൻസ്. ചിത്രീകരണത്തിനിടയിൽ അമ്പിളി ചേട്ടൻ (ജഗതി ശ്രീകുമാർ) പെട്ടെന്ന് ‘ലാലേ കുനിയൂ’…എന്ന് വിളിച്ചു പറഞ്ഞു. സാധാരണ ഗതിയിൽ ഒരാൾ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാൽ പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക.

അങ്ങനെ ലാലേട്ടൻ ചോദിച്ചിരുന്നെങ്കിൽ നമുക്കിന്ന് മോഹൻലാലിനെ നഷ്‌ടമായി പോയേനെ. ഇലക്‌ട്രിക് ലൈൻ ആയിരുന്നു പിറകിൽ. ലാലേട്ടന്റെ മുടിയിൽ തട്ടികൊണ്ടാണ് അത് കടന്നു പോയത്. സകലപേരും ഞെട്ടി തറിച്ച് നിന്നുപോയി. ലാലേട്ടന്റെ പെട്ടന്നുള്ള റിയാക്ഷൻ ഗംഭീരം എന്നു വേണം പറയാൻ. നന്ദു പറയുന്നു.