ആദിത്യൻ കയ്യുടെ ഞരമ്പ് മുറിച്ചത് വെറും നാടകമാണ്; ഇതിന് മുന്നേയും ഇങ്ങനെ ചെയ്തിട്ടുണ്ട്; അമ്പിളി ദേവി..!!
ഇതൊക്കെ വെറും ഷോ മാത്രമാണ് ഇതിനു മുന്നേയും ഇത്തരത്തിൽ ഉള്ള കൈമുറിക്കൽ നാടകങ്ങൾ നടത്തിയിട്ടുണ്ട്. ആദിത്യൻ ജയന് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്നും തന്നെ വിവാഹം കഴിച്ചു താൻ ഗർഭിണി ആയത് മുതൽ ആദിത്യൻ കഴിഞ്ഞ 16 മാസം ആയി മറ്റൊരു സ്ത്രീയുമായി ബന്ധത്തിൽ ആണെന്നും അതുപോലെ തന്നെ തന്നോട് വിവാഹ മോചനവും ആവശ്യപ്പെടുകയും അതുപോലെ തന്നെ തന്നെയും കുടുംബത്തിന്റെയും ഭീഷണി പെടുത്തുകയും ചെയ്തു എന്നും അതിനുള്ള തെളിവുകൾ നിരത്തുകയും ചെയ്തിരുന്നു.
ആദ്യം തങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു ആദിത്യൻ വിവാഹ വഴക്കിൽ രംഗത്ത് വന്നത്. എന്നാൽ പിന്നീട അമ്പിളി ദേവി നടത്തിയ തുറന്നു പറച്ചിലിൽ ആദിത്യൻ വീണ്ടും ആദ്യം പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയുകയും അമ്പിളിക്ക് നിരവധി വിവാഹേതര ബന്ധങ്ങൾ ഉണ്ടെന്നു ഉള്ള ആരോപണങ്ങൾ ആയി ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാൽ അമ്പിളി ദേവി തെളിവുകൾ ഓരോന്ന് നിർത്തിയതോടെ ആദിത്യൻ പരുങ്ങലിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ട്വിസ്റ്റ് ആയി ആണ് ആദിത്യൻ ജയന്റെ ജീവൻ അവസാനിപ്പിക്കാൻ ഉള്ള ശ്രമം. എന്നാൽ ഇത് വെറും നാടകം ആണെന്ന് ആണ് അമ്പിളി ദേവിയുടെ പ്രതികരണം. കാറിന് ഉള്ളിൽ ആയിരുന്നു ആദിത്യൻ ഞരമ്പുകൾ മുറിച്ചു നിലയിൽ കണ്ടെത്തിയത്.
തൃശൂർ സ്വരാജ് റൗണ്ടിന് അടുത്താണ് കാറിൽ ആദിത്യൻ ജയനെ കണ്ടെത്തിയത്. തുടർന്ന് ആദിത്യൻ ജയനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ് ആദിത്യൻ. എന്നാൽ തന്റെ ഭർത്താവ് ഈ
കാട്ടിക്കൂട്ടുന്നത് ഒക്കെ വെറും ഷോ മാത്രമാണ്. ഇതിനു മുന്നേ ആദിത്യൻ ജീവൻ കളയാൻ ശ്രമം നടത്തിയ മൂന്നു തവണ നടത്തി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതുപോലെ തനിക്ക് ഇത് ചെയ്തു സിമ്പതി ഉണ്ടാക്കാൻ ശ്രമം നടത്തും എന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അതുപോലെ തന്നെ ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നും അമ്പിളി ദേവി പറയുന്നു.