Malayali Live
Always Online, Always Live

എനിക്ക് ഇങ്ങനെ ജീവിക്കണ്ട; മരിക്കണം; ചോരയിൽ കുളിച്ചു കിടന്ന ആദിത്യൻ രക്ഷിക്കാനെത്തിയ നാട്ടുകാരോട് പറഞ്ഞത്..!!

12,192

ഇന്നലെ വൈകിട്ട് 7.30 ഓടെ സീരിയൽ താരം ആദിത്യൻ ജയനെ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം നാട്ടുകാർ വാഹനം അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ ആയിരുന്നു ആദിത്യൻ. കാർ കാനയിലേക്ക് വീഴുന്നതായി കണ്ട നാട്ടുകാർ ആണ് ആദിത്യൻ ജയനെ തിരിച്ചറിഞ്ഞത്.

രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു ആദിത്യൻ. നാട്ടുകാർ തന്നെ ആദിത്യനെ പുറത്തെടുത്ത് ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ രക്ഷിക്കാൻ എത്തിയവരോട് തനിക്ക് മരിക്കണം എന്നായിരുന്നു ആദിത്യൻ പറഞ്ഞ്. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇടതു കൈയ്യിലെ ഞരമ്പാണ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഗുളികൾ കഴിച്ചതായും പറയുന്നുണ്ടെന്ന് മനോരമ ടിവി റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യനില തൃപ്തികരമാണ്. ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആദിത്യന്റെ സ്വയം മരിക്കാൻ ഉള്ള ശ്രമം. ആദിത്യൻ തൃശൂരിലുള്ള വീട്ടമ്മയുമായി പ്രണയത്തിലാണെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ആയിരുന്നു അമ്പിളിയുടെ ആരോപണം.

ആദിത്യൻ മോശമായി പ്രതികരിക്കുന്ന വീഡിയോ ദൃശ്യങ്ങളും അമ്പിളി പങ്കുവച്ചിരുന്നു. എന്നാൽ അമ്പിളിക്ക് വിവാഹത്തിന് മുമ്പും ശേഷവും പ്രണയമുണ്ടെന്ന് ആയിരുന്നു ആദിത്യൻ പറഞ്ഞത്. അതെ സമയം ഇതൊക്കെ ആദിത്യൻ കാട്ടികൂട്ടുന്ന വെറും ഷോ മാത്രം ആണെന് ആണ് അമ്പിളി ദേവി പറയുന്നുണ്ട്. ഇതിന് നിന്നെയും കൈ മുറിച്ചിട്ടുണ്ടന്ന് എന്നും അമ്പിളി ദേവി പറയുന്നു.