Malayali Live
Always Online, Always Live

വിവാഹ വിവാദം; ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു; കണ്ടെത്തിയത് കാറിനുള്ളിൽ..!!

4,018

വിവാഹ വിവാദം കത്തി നിൽക്കുമ്പോൾ അമ്പിളി ദേവിയുടെ ഭർത്താവും സീരിയൽ നടനുമായ ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു. കയ്യുടെ ഞരമ്പുകൾ മുറിച്ച നിലയിൽ കാറിൽ നിന്നും ആണ് ആദിത്യൻ ജയനെ കണ്ടെത്തിയത്. തൃശ്ശൂരിൽ ആയിരുന്നു സംഭവം. തുടർന്ന് ആദിത്യൻ ജയനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ഇത് വെറും ഷോ മാത്രം ആണെന്നും ഇതുപോലെ ആത്മഹത്യ നാടകങ്ങൾ ഞാൻ നേരത്തെയും ആദിത്യനിൽ നിന്നും കണ്ടിട്ടുണ്ട് ഉണ്ട് എന്നായിരുന്നു അമ്പിളി ദേവി ആദിത്യൻ ജയൻ ആത്മഹത്യ ശ്രമത്തിന് എതിരെ പ്രതികരണം നടത്തിയത്. കുറച്ചു ദിവസങ്ങളിൽ ആയി ഇരുവരുടെയും വിവാഹ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ സാമൂഹിക മാധ്യമത്തിൽ കൊടുംബിരി കൊള്ളുകയാണ്.

തൃശ്ശൂരിൽ ഉള്ള യുവതിയുമായി കഴിഞ്ഞ 16 മാസം ആയി ആദിത്യൻ പ്രണയത്തിൽ ആണ് എന്നും തന്നോട് അവർക്ക് ഒപ്പം ഇനിയുള്ള കാലം ജീവിക്കാൻ ആയി തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്നാണ് അമ്പിളി ദേവിയുടെ വാദം. അതുപോലെ ആദിത്യൻ അമ്പിളി ദേവിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുന്ന അതും ആയുധങ്ങളുമായി എത്തിയ സിസിടിവി ദൃശ്യങ്ങൾ അമ്പിളി ദേവി പുറത്തു വിട്ടതോടെ ആണ് ആദിത്യൻ ജയന്റെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിൽ ആയത്.

ആദിത്യൻ ജയന് എതിരെ നിരവധി തെളിവുകൾ ആണ് അമ്പിളി ദേവി പുറത്തു വിട്ടിരിക്കുന്നത്. ഫോൺ കോളിൽ കായും പൂവും ഒക്കെ ചേർത്ത് തെറിയുടെ പൂരം തന്നെ ആയിരുന്നു പിന്നെ നടന്നത്. നിന്നെ ഞാൻ തീർത്തു കളയും പോലീസിൽ ഉള്ള എന്റെ പിടി നിനക്ക് അറിയില്ല എന്നും ഒക്കെ വോയിസിൽ പറയുന്നുണ്ട്. നീ ലോവലിനെ പറ്റിക്കാൻ നോക്കിയത് പോലെ എന്നെ ഉണ്ടാക്കാൻ നോക്കണ്ട എന്നും ഒക്കെ ആദിത്യൻ ജയൻ പറയുന്നുണ്ട്. എന്നാൽ വളരെ സൗമ്യമായി ആണ് അമ്പിളി ദേവി സംസാരിക്കുന്നത്.

നീ എന്നോട് അധികം കളിക്കാൻ വരല്ലേ എന്നും നീ പോയി ലോവൽ എന്ന നിന്റെ മുൻ ഭർത്താവിന്റെ അടുത്തും അതുപോലെ കാമുകന്റെ അടുത്തും കാണിക്ക്. നിന്റെ ആണോ ഈ നാട്ടിലെ ആദ്യ ഗർഭം എന്നും ആദിത്യൻ ചോദിക്കുന്നുണ്ട്. നിങ്ങൾ ഈ ഫോൺ വിളിക്കുന്നത് ഗ്രീഷ്മയെ കേൾപ്പിക്കാൻ അല്ലെ എന്നാണ് ആദിത്യനോട് അമ്പിളി ദേവി ചോദിക്കുന്നത്. എന്നാൽ ആദിത്യൻ ഇതിനു മറുപടി കൃത്യമായി നൽകുന്നില്ല.