ആ നടിമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; എന്റെ നായികയായാൽ ഇമേജ് പോകുമെന്ന ഭയം; ഇന്ദ്രൻസ് പറയുന്നു..!!
മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കേറിയ ഏറ്റവും മികച്ച വേഷങ്ങൾ ചെയ്യുന്ന നടനാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ കൊണ്ട് ചിരിപ്പിച്ചിട്ടുള്ള ഇന്ദ്രൻസ് കാലങ്ങൾ കൊണ്ട് സ്വഭാവ നടനായി മാറുകയായിരുന്നു.
ആദ്യ കാലങ്ങളിൽ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്തിരുന്ന ഇന്ദ്രൻസ് പിന്നീട് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഇതുവരെ 250 മുകളിൽ സിനിമയിൽ അഭിനയിച്ച ഇന്ദ്രൻസ് സിഐഡി ഉണ്ണികൃഷ്ണൻ ബി എ , ബി എഡ് എന്ന സിനിമയാണ് കരിയറിൽ വഴിത്തിവ് ആകുന്നത്.
എന്നാൽ കോമഡി നടനിൽ നിന്നും 2018 ആകുമ്പോൾ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടുന്നതിലേക്ക് ഇന്ദ്രൻസ് വളർന്നു. ആളൊരുക്കം എന്ന ചിത്രത്തിന് ആയിരുന്നു അവാർഡ്. ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടന്മാരുടെ നിരയിലേക്ക് എത്തി ഇന്ദ്രൻസ്.
ഹോം എന്ന ചിത്രത്തിൽ കൂടി ഇന്ദ്രൻസിന് കിട്ടിയ ഫാൻസ് അത്രക്കും വലുത് ആയിരുന്നു. എന്നാൽ തന്റെ നായികയാകാൻ പല നടിമാരും വിമുഖത കാണിച്ചതായി ഇന്ദ്രൻസ് പറയുന്നു. അവരോടൊന്നും തനിക്ക് ഒരിക്കലും പോലും അതൃപ്തി തോന്നിയിട്ടില്ല.
താനാണ് നായകനെന്ന് അറിഞ്ഞപ്പോൾ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല. ആ.ത്മ.ഹ.ത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ? ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജിൽ വെച്ച് ഷാരൂഖ് ഖാൻ എടുത്തുയർത്തി എന്നു പറയാനാണോ ഇന്ദ്രൻസ് എടുത്തുയർത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക.
ആ വ്യത്യാസമുണ്ടല്ലോ അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും തനിക്ക് പുത്തരിയല്ല. ചില സിനിമകളുടെ ക്ലൈമാക്സ് സീനിൽ നിന്ന് മാറ്റിയ നിർത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പിന്നീടാണ് അതിന്റെ യാഥാർഥ്യം തനിക്ക് മനസിലായത്.
അതുവരെ കോമാളി കളിച്ച് തലകുത്തി നിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും തന്റേത്. അങ്ങനെ ഒരു വളർച്ച ഒന്നുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനിൽ കയറി നിൽക്കുമ്പോൾ അതിന്റെ ഗൗരവം നഷ്ടമാകും.
അത് സിനിമയെ ബാധിക്കും. ഇതു മനസിലാക്കിയതോടെ താൻ തന്നെ സംവിധായകനോട് പറഞ്ഞു തുടങ്ങി ഈ സീനിൽ താൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലത്.