Malayali Live
Always Online, Always Live

ക്യാൻസറിനെ അതിജീവിച്ച ശരണ്യയുടെ ഇന്നത്തെ അവസ്ഥ കണ്ടോ; വിശദാംശങ്ങൾ ഇങ്ങനെ..!!

2,967

സിനിമ സീരിയൽ രംഗത്ത് ഒരുകാലത്ത് തിളങ്ങി നിന്ന താരം ആണ് ശരണ്യ. കാൻസർ ബാധിച്ചു ഏറെ ഗുരുതരമായ അവസ്ഥയിൽ ആയിരുന്ന ശരണ്യ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് ശരണ്യക്ക് ചികിത്സ സഹായം നൽകണം എന്നുള്ള അഭ്യർത്ഥനയുമായി നിരവധി താരങ്ങൾ ഉം എത്തിയിരുന്നു.

ഇപ്പോൾ താരം കാൻസർ എന്ന വ്യാദിയിൽ നിന്നും അതിജീവിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ആയിരുന്ന താരത്തിന്റെ ആരോഗ്യ നിലയിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മാസങ്ങൾ ആയി കിടപ്പിൽ ആയിരുന്നു താരം ഇപ്പോൾ നടന്നു തുടങ്ങി. ശരണ്യക്കൊപ്പം അമ്മ ഗീതയും ഉണ്ട്. ഇപ്പോൾ പുറത്തു വന്ന വിഡിയോയിൽ എല്ലാവരുടെയും പ്രാർഥനക്കും സഹായങ്ങൾക്കും ഗീത നന്ദി പറയുന്നുണ്ട്.

ഫിസിയിതെറാപ്പിക്ക് ആദ്യമൊക്കെ ശരണ്യയെ കൊണ്ട് വന്നിരുന്നത് ട്രോളിയിൽ ആയിരുന്നു. അന്നൊക്കെ യാതൊരു വിധ അനക്കവും ഉണ്ടായിരുന്നില്ല. ഇപ്പോൾ സംസാരിക്കാനും നടക്കാനും ഒക്കെ താരം തുടങ്ങിയ സന്തോഷത്തിൽ ആണ് അമ്മ ഗീതയും. ആശുപത്രിയിൽ നിന്നും ലഭിച്ച മികച്ച ചികിത്സയിൽ ഏറെ സന്തോഷം ഉണ്ടെന്നും ഗീത പറയുന്നു. ആറു വർഷങ്ങൾക്കു മുന്നേ ആയിരുന്നു ആദ്യം ശരണ്യക്ക് ബ്രെയിൻ ട്യൂമർ വരുന്നത്. 7 വട്ടം ശസ്ത്രക്രീയ നടത്തി. തുടർന്ന് ചികിത്സയും.

എന്നാൽ ഒരു ഘട്ടത്തിൽ ശസ്ത്രക്രീയ കഴിഞ്ഞപ്പോൾ താരത്തിന്റെ ഒരു ഭാഗം തളർന്നു പോയത്. ചില സമയങ്ങളിൽ പാടെ അവശയാകും. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളർച്ചയില്ലാതെന്ന് ശരണ്യയുടെ അമ്മ പറയുന്നു.

സാമ്പത്തികമായി ഏറെ തളർന്നു പോയ നിമിഷങ്ങൾ. അച്ഛൻ ഇല്ല. രണ്ടു സഹോദരങ്ങളുടെ പഠന ചെലവുകൾ അടക്കം ശരണ്യ ആളാണ് നോക്കി ഇരുന്നത്. സ്വന്തമായി വീട് പോലും ഇല്ലാത്ത ശരണ്യ വാടകക്ക് ആണ് താമസിക്കുന്നത്. സാമ്പത്തികമായും രോഗം വന്നും തകർന്നു നിന്ന ശരണ്യക്ക് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകിയത് നടി സീമ ജി നായർ ആയിരുന്നു.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം തുടർന്ന് ചോട്ടാ മുംബൈ , തലപ്പാവ് , ബോംബെ മാർച്ച് 12 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് ആണ് സീരിയൽ ലോകത്തേക്ക് കടക്കുന്നത്. ആന്മരിയ കലിപ്പിലാണ് താരം അവസാനം അഭിനയിച്ച സിനിമ.