Malayali Live
Always Online, Always Live

പെണ്ണ് കാണാൻ പോയപ്പോൾ അവളെന്റെ മുഖത്തേക്ക് നോക്കിയില്ല; നോക്കിയിരുന്നേൽ കല്യാണം നടക്കില്ലായിരുന്നു; ഇന്ദ്രൻസ് പറയുന്നു..!!

2,743

മലയാളത്തിൽ ഒരുകാലത്തിൽ കോമഡി നടൻ എന്ന ലേബലിൽ മാത്രം ഒതുങ്ങി കൂടിയ നടൻ ആയിരുന്നു ഇന്ദ്രൻസ്. കോസ്റ്റിയും ഡിസൈനർ ആയി ആയിരുന്നു ഇന്ദ്രൻസ് എന്ന താരത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം തുടർന്ന് ആയിരുന്നു ഇന്ദ്രൻസ് അഭിനയത്തിലേക്ക് എത്തുന്നത്.

തുടർന്ന് താരം കോമഡി താരമായി ആണ് താരം അഭിനയത്തിൽ ജീവിതം ആരംഭിക്കുന്നത്. എന്നാൽ കാലം മാറിയതോടെ മലയാളത്തിൽ മികച്ച വേഷങ്ങൾക്ക് ഒപ്പം മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ താരം സ്വന്തമാക്കി ഇരുന്നു. ഇപ്പോൾ ഭാര്യ ശാന്തയെ പെണ്ണുകാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം പറയുക ആണ് ഇന്ദ്രൻസ്.

കല്യാണം കഴിക്കാൻ വേണ്ടി ഞാൻ കുറേ അലഞ്ഞ് നടന്നിരുന്നു. മനസിൽ പ്രണയ വിവാഹം തന്നെയാണ്. പക്ഷേ അങ്ങനെ ആരെയും ഒത്തില്ല. അന്ന് അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലായിരുന്നുവെങ്കിൽ മുഖത്ത് നോക്കിയാൽ ഇത് നടക്കില്ലായിരുന്നുവെന്ന് ഇന്ദ്രൻസ് പറയുന്നു. പെണ്ണ് കാണാൻ പോയത് ഇപ്പോഴും ഓർമയുണ്ട്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട്.

ഏറ്റവും ലാസ്റ്റാണ് അവിടെ പോകുന്നത്. ആദ്യമേ ഇവിടെ വന്നിരുന്നെങ്കിൽ ബാക്കി എവിടെയും പോവേണ്ടി വരില്ലായിരുന്നു. പോയതൊക്കെ അവരുടെ ബന്ധുക്കളാണ്. എല്ലാം അറിയുന്നുണ്ട്. അന്ന് സിനിമയിൽ കോസ്റ്റിയൂമിന്റെ നല്ല തിരക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമാക്കാരനായാൽ ശ്രദ്ധിക്കണമെന്ന് ഇവരുടെ ബന്ധുക്കൾ സൂചിപ്പിച്ചിരുന്നു. ചിലപ്പോൾ മദ്രാസിൽ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്.

പിന്നെ ഞാൻ പെൻസിൽ പോലെ ഇരിക്കുന്നു ഈർക്കിലി പോലെയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ശരിക്കും പെണ്ണ് കാണാന്‍ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല. പിന്നീടാണ് കാണുന്നത്. ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നിൽക്കുന്നത് കൊണ്ട് നിവർന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അന്ന് നേരെ നോക്കിയിരുന്നെങ്കിൽ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടക്ക് പറയും.

ഇപ്പോൾ ഏറ്റവും നല്ല ഭാര്യ ശാന്ത ആണെന്ന് തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വേറെ ഭാര്യ ഇല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നുവെന്ന കിടിലൻ മറുപടിയാണ് ഇന്ദ്രൻസ് നൽകിയത്.