Malayali Live
Always Online, Always Live

കമ്മ്യൂണിസ്റ്റുകാർ വാ തുറക്കുന്നത് കള്ളം പറയാനും തിന്നാനും മാത്രം; കൃഷ്ണ കുമാർ..!!

3,253

കാശ്മീരം എന്ന ചിത്രത്തിൽ കൂടി 1994 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് കൃഷ്ണ കുമാർ. ടെലിവിഷനിൽ ദൂരദർശനിൽ ന്യൂസ് റീഡറായി ആണ് തുടക്കം എങ്കിൽ കൂടിയും അവിടെ നിന്നും ആണ് ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.

എന്നാൽ കൃഷ്ണ കുമാർ അഭിനയിച്ച നേവൽ ഓഫീസറുടെ സീനുകൾ പിന്നീട് മാറ്റി എങ്കിൽ കൂടിയും വിക്രത്തിന് വേണ്ടി ആ ചിത്രത്തിൽ ഡബ്ബ് ചെയ്തത് കൃഷ്ണ കുമാർ ആയിരുന്നു. ജീവിതത്തിൽ ഒട്ടേറെ വിഷമ ഘട്ടങ്ങൾ കൂടി ആണ് താൻ ഇവിടെ വരെ എത്തിയത് എന്ന് കൃഷ്ണ കുമാർ പറയുന്നു.

ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട് എന്നും അതിൽ അഭിമാനം തോന്നിയിരുന്നു എന്നും കൃഷ്ണ കുമാർ പറയുന്നു. കൃഷ്ണ കുമാറിനേക്കാൾ സുപരിചിതർ ആണ് കൃഷ്ണ കുമാറിന്റെ മക്കൾ. അഹാന കൃഷ്ണ എന്ന മൂത്തയാൾ മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടി ആണ്. സിനിമ സീരിയൽ രംഗത്ത് സജീവം ആയ താരം രാഷ്ട്രീയത്തിൽ എൻ ഡി എ അനുഭാവി കൂടിയാണ്.

2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും താരം ജനവിധി നേടുകയും ചെയ്യുന്നുണ്ട്. വോട്ട് നേടുന്നതിനുള്ള കഠിന പ്രയത്നങ്ങൾ തന്നെ ആണ് കൃഷ്ണ കുമാർ നടത്തുന്നത്. തന്നെയും മക്കളെയും കമ്യൂണിസ്റ്റുകാർ വിരട്ടി നോക്കുകയും സിനിമയിൽ അവസരങ്ങൾ ഇല്ലാതെ ആക്കാൻ നോക്കുകയും ആണ് എന്നാണ് ജഗതി വാർഡിൽ സമാരിക്കുന്നതിന് ഇടയിൽ കൃഷ്ണ കുമാർ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

കമ്മ്യൂണിസ്റ്റുകാർ വാ തുറക്കുന്നത് തിന്നാനും കള്ളം പറയാനും മാത്രം ആണ്. തന്നെയും മക്കളെയും ഇവർ ഒന്ന് വിരട്ടി നോക്കി. എന്നാൽ ഒരു ചുക്കും സംഭവിക്കില്ല. കുറച്ചു ദിവസം തന്നെ ജോലിയിൽ നിന്നും പുറത്താക്കി. ഇനി എന്റെ മക്കളെയും അങ്ങനെ തന്നെ പുറത്താക്കും അതിൽ കൂടുതൽ ഒന്നും ചെയ്തില്ല. ഇതെല്ലാം മോഡി കാണുന്നുണ്ട്. അതിനു അപ്പുറം ദൈവവും കാണുന്നുണ്ട്.

ബിജെപിയെ കുറിച്ചും ഭാരതത്തെ കുറിച്ചും നല്ലത് ഞാൻ സോഷ്യൽ മീഡിയ വഴി എഴുതാറുണ്ട്. എന്നാൽ സൈബർ കമ്മികളെ എനിക്ക് കലിയാണ്. തന്റെ തൊഴിൽ ഇല്ലാതെ ആക്കാൻ നോക്കും അതിൽ കൂടുതൽ എന്ത് ചെയ്യാൻ. കോൺഗ്രസുകാരും ഇതിന്റെ ഒപ്പം ആണ്. കേരളത്തിൽ ജീവിക്കുന്ന മലയാളികളെ കുറിച്ച് കേരളത്തിന് പുറത്തുള്ളവർ വളരെ വിഷമത്തോടെ ആണ് ചോദിക്കുന്നത്. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സ്ഥലത്തെ ആളുകൾ. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടിൽ ആളുകൾ എങ്ങനെ ആണ് ജീവിക്കുന്നത് എന്നാണ് അവരുടെ സംശയം.