Malayali Live
Always Online, Always Live

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയായി; താരത്തിന്റെ വരൻ ഇതാണ്..!!

2,743

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയായി. ഡൽഹി സ്വദേശിയാണ് താരം. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010 – 2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. താരം ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്.

ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ. 2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. കൊറോണ വൈറസ് തുടരുന്ന സാഹചര്യത്തിൽ കോവിഡ് 19 ന്റെ എല്ലാ നിർദ്ദേശങ്ങളും മുൻനിർത്തി കൊണ്ടാണ് വിവാഹം നടന്നത്.

വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നത്. വിവാഹത്തിന് എത്തുന്ന ആളുകളുടെ ആരോഗ്യം തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നും അതിനാൽ വലിയ ഹോൾ ആണ് ബുക്ക് ചെയ്തിരിക്കുന്നത് എന്നും താരം നേരത്തെ അറിയിച്ചിരുന്നു.

2016 ൽ അഭിനയിക്കാനുള്ള ശശി സുമീത് പ്രൊഡക്ഷന്റെ ഒരു ഓഫർ സ്വീകരിക്കാൻ പ്രാചി തീരുമാനിച്ചു. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉയർന്ന ടെലിവിഷൻ റേറ്റിംഗുള്ള ദിവ്യ ഔർ ബാത്തി ഹം എന്ന പരമ്പരയിൽ 2016 ജനുവരിയിൽ അഭിനയിച്ചുകൊണ്ട് പ്രാചി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു.

ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു. 2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഇതിൽ നിമ്മി എന്ന കഥാപാത്രത്തിനെയാണ് പ്രാചി അവതരിപ്പിച്ചത്.