Malayali Live
Always Online, Always Live

നടിമാർക്ക് മാത്രമല്ല നടന്മാർക്കും ഉണ്ട്; പക്ഷെ ആരും തുറന്നു പറയുന്നില്ല; നമിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

2,815

അൽപ്പം തടിചുരണ്ട ശരീരം ആണെങ്കിൽ കൂടിയും ഏറെ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം കൂടി ആണ് നമിത. തെന്നിന്ത്യൻ സിനിമ ലോകത്തിൽ പ്രത്യേകിച്ച് തമിഴിൽ മികച്ച നായികാ വേഷങ്ങൾ അതോടൊപ്പം ഐറ്റം ഗാനങ്ങളിൽ തിളങ്ങി യിട്ടുള്ള താരം മലയാളത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

പുലിമുരുകനിൽ ചെയ്ത ജൂലി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെയ്ക്കുയും പഴയകാല അനുഭവങ്ങൾ തുറന്നു പറയുകയും ഒക്കെ ചെയ്യാറുണ്ട്. തമിഴും മലയാളവുമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങിയിരുന്ന തെന്നിന്ത്യൻ മാദകറാണി ആയിരുന്നു നമിത.

1998 ൽ പതിനേഴാമത്തെ വയസ്സിൽ സൗന്ദര്യമത്സരത്തിൽ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2001 ൽ മിസ് ഇന്ത്യ പേജന്റ് സൗന്ദര്യമത്സരത്തിൽ തേഡ് റണ്ണറപ്പായി. തുടർന്ന് നമിത മോഡലിംഗ് ചെയ്യാൻ തുടങ്ങി വിവിധ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി.

മോഡലിംഗ് രംഗത്ത് നിന്നുമാണ് നമിത സിനിമയിലേക്കെത്തിയത് 2002 ൽ സൊന്തം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറുന്നത്. ചലച്ചിത്ര മേഖലയിൽ കാസ്റ്റിങ് കൗച്ച് പരസ്യമായ രഹസ്യമാണെന്നും യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് വഴങ്ങേണ്ട അവസ്ഥ ഉണ്ടെന്നു നമിത പറയുന്നു.

ഇതിനെ കുറിച്ച് അധികം ആളുകളും തുറന്ന് പറയുന്നില്ല. മിക്ക ആളുകളും വേഷങ്ങൾ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്. നമിത പറഞ്ഞു.