Malayali Live
Always Online, Always Live

ശരണ്യക്ക് രാജകുമാരനെ പിറന്നാൾ സമ്മാനമായി നൽകി സീമ ജി നായർ; സർപ്രൈസ് സമ്മാനത്തെ കുറിച്ച് സീമ പറയുന്നത് ഇങ്ങനെ..!!

3,716

ടെലിവിഷൻ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകതിലും ഒരുപോലെ തിളങ്ങി നിന്ന താരം ആയിരുന്നു ശരണ്യ ശശി. അഭിനയ ലോകത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അഭിനയത്രി ആണെന്ന് ശരണ്യ തെളിയിച്ചു എങ്കിൽ കൂടിയും ജീവിതത്തിൽ ട്യൂമർ എന്ന വില്ലൻ എത്തുന്നത്. 2012 ൽ ആയിരുന്നു ആദ്യമായി ശരണ്യക്ക് ട്യൂമർ വരുന്നത്.

ജീവിതവും അഭിനയവും തകർന്നു പോയപ്പോൾ താരം ഇപ്പോൾ അതിജീവനകാലത്തിൽ ആണെന്ന് വേണം എങ്കിൽ പറയാം. ട്യൂമർ എന്ന വ്യാധിക്ക് മുന്നിൽ തളരില്ല എന്ന് ശരണ്യ തീരുമാനിച്ചപ്പോൾ സിനിമ പ്രവർത്തകർ ഒട്ടേറെ ആളുകൾ മനസറിഞ്ഞു കൂടെ നിന്നു. അതിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയത് സീമ ജി നായർ ആയിരുന്നു. ശരണ്യയുടെ ചേച്ചിയമ്മയാണ് സീമ ജി നായർ. വാടക വീട്ടിൽ ആയിരുന്നു ശരണ്യക്ക് വേണ്ടി സീമ മുൻകൈ എടുത്തു വീട് വെച്ച് നൽകിയിരുന്നു.

ഇപ്പോഴിതാ ശരണ്യയുടെ ജന്മദിനത്തിൽ കിടിലം സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് സീമ ജി നായർ. മാർച്ച് 15 ന് ശരണ്യയുടെ പിറന്നാൾ ആയിരുന്നു , അതിജീവനത്തിന്റെ രാജകുമാരിയായ ശരണ്യക്ക് ചേച്ചിയമ്മയായ സീമ ജി നായർ നൽകിയത് ഒരു സർപ്രൈസ് പിറന്നാൾ സമ്മാനമായിരുന്നു.

അതിജീവനത്തിന്റെ രാജകുമാരിയായ ശരണ്യക്ക് അതിജീവനത്തിന്റെ രാജകുമാരനായ നന്ദു മഹാദേവയുമായുള്ള അപ്രതീക്ഷിത കൂടി കാഴ്ചയായിരുന്നു ബിഗ് സർപ്രൈസ് ആയി പിറന്നാളിന് സീമ ചേച്ചി ഒരുക്കിയത്. ഇരുവർക്കും പരസ്പരം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഉണ്ടായതെന്നും , അപൂർവ കൂടികാഴ്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു എന്നും സീമ ജി നായർ ഫേസ്ബുക് പോസ്റ്റിലൂടെ കുറിക്കുന്നു. സീമ ജി നായരുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ…

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു.. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്.. മാർച്ച്‌ 15 എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു.. അദിതി രഞ്ജിത് ഡിമ്പിൾ ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവർ..

പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ് അതിജീവനത്തിലെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല.. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽ നിന്ന് അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല..

എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന അപൂർവ നിമിഷത്തിന്റെ ഓർമ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്.. നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും.. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ..

അവർ നൽകുന്ന പോസിറ്റീവ് എനർജി ആത്മ വിശ്വാസം എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകൾ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രത്നങ്ങൾ.. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ.. നന്ദുമോന്റെ ഭാഷ കടമെടുത്താൽ “പുകയരുത് ജ്വലിക്കണം”… ഈ അപൂർവ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..