ലൂസിഫറിൽ അലോഷി ചതിച്ചു എന്നറിഞ്ഞ ശേഷമുള്ള രംഗത്തിൽ ഡയലോഗ് പറഞ്ഞു; എന്നാൽ ആ രംഗത്തിൽ അത്തരത്തിൽ ഒരു വ്യത്യാസം കൊണ്ടുവന്നത് ലാലേട്ടനാണ്; മുരളി ഗോപി പറയുന്നു..!!
മലയാള സിനിമയിൽ അതുവരെയും ആർക്കും നേടാൻ കഴിയാത്ത വിജയം ആയിരുന്നു ലൂസിഫർ നേടിയത്. മലയാളത്തിൽ ആദ്യ 200 കോടി ചിത്രമായിരുന്നു അത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ തിരക്കഥ എഴുതിയത് മുരളി ഗോപി ആയിരുന്നു.
മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് എത്തിയത്. മോഹൻലാൽ എന്ന താരത്തിനെയോ അഭിനേതാവിനെയോ കണ്ടു എഴുതിയ സിനിമയല്ല ലൂസിഫർ എന്ന് മുരളി ഗോപി പറയുന്നു. എന്നാൽ കഥ എഴുതി പാതി വഴിയിൽ എത്തിയതോടെ ഈ കഥാപാത്രം മോഹൻലാലിന് അല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്ന് മനസിലാക്കിയത് എന്ന് മുരളി ഗോപി പറയുന്നു.
ലൂസിഫർ ചിത്രീകരണത്തിന് ഇടയിൽ ഉള്ള ചില രംഗങ്ങളിലുള്ള ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് മുരളി ഗോപി വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്.
ലൂസിഫറിന്റെ ഷൂട്ട് തുടങ്ങും മുമ്പ് സ്റ്റീഫൻ നെടുമ്പള്ളിയുടെ സ്വഭാവം എന്താണ് എന്ന് ലാലേട്ടൻ തന്നോടു ചോദിച്ചിരുന്നെന്നും ”അകത്ത് അഗ്നിപർവതം എരിയുമ്പോഴും പുറത്ത് അതൊന്നും പ്രകടിപ്പിക്കാതെ ആർദ്രതയോടെ ശാന്തനായി നിലകൊള്ളുന്ന ഒരു മഞ്ഞുമല’ എന്നാണ് താൻ പറഞ്ഞതെന്നും മുരളി ഗോപി പറയുന്നു. രണ്ടു മൂന്നവസരങ്ങളിൽ മാത്രമാണ് സ്റ്റീഫന്റെ കണ്ണുകളിൽ ക്ഷോഭം തെളിയുന്നത്.
ഷാജോണിന്റെ കഥാപാത്രം അലോഷി കൂടെ നിന്നു ചതിക്കുന്നതു തിരിച്ചറിഞ്ഞ ശേഷമുള്ള സീനിൽ സ്റ്റീഫൻ ചോദിക്കുന്നു. കുഞ്ഞിന് സുഖമല്ലേ…’ ആ ഷോട്ടെടുക്കുമ്പോൾ കുഞ്ഞിന് എന്നതിനു ശേഷം ലാലേട്ടൻ ഒരു സെക്കന്റ് നിർത്തി. ആ നിമിഷം കണ്ണിമ ചിമ്മാതെ ചെറിയ മുഖചലനം. അടുത്ത നിമിഷത്തിലാണ് ”സുഖമല്ലേ…’ എന്നു ചോദ്യം പൂർത്തിയാക്കുന്നത്. ആ മുഖചലനമാണ് ആ രംഗത്തിന്റെ ഭംഗി.
എഴുത്തുകാരനെയും സംവിധായകനെയും മനസ്സിലാക്കി തിരക്കഥയുടെ ഉൾക്കൊണ്ട് അഭിനയിക്കുന്നതാണ് ആ പ്രതിഭയുടെ മികവ് മുരളി ഗോപി പറഞ്ഞു. താൻ തിരക്കഥയെഴുതുന്ന ചിത്രങ്ങളിലൊന്നും നായകരായി ആരേയും കണ്ടല്ല എഴുത്ത് തുടങ്ങുന്നതെന്നും എഴുതി വരുമ്പോൾ ആ കഥാപാത്രം ഈ ആർട്ടിസ്റ്റ് ചെയ്താൽ നന്നാകും എന്ന് തോന്നുകയാണെന്നും മുരളി ഗോപി പറയുന്നു.
‘ലൂസിഫറും അങ്ങനെ സംഭവിച്ചതാണ്. ലാലേട്ടനു വേണ്ടിയല്ല എഴുതി തുടങ്ങിയത്. മനസ്സിൽ രൂപീകൃതമാകുന്നതിന്റെ പാതിവഴിയിൽ സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാലിനെ അല്ലാതെ ആരെയും ചിന്തിക്കാനാകാത്ത ഘട്ടം വരികയായിരുന്നെന്നും മുരളി ഗോപി പറഞ്ഞു.