Malayali Live
Always Online, Always Live

ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ചമ്മൽ; എനിക്കത് ഇല്ലായിരുന്നു; സംയുക്ത മേനോൻ പറയുന്നു..!!

3,602

പോപ്കോൺ എന്ന ചിത്രത്തിൽ കൂടിയാണ് സംയുക്ത മേനോൻ അഭിനയ ലോകത്തേക്ക് എത്തുന്നത് എങ്കിൽ കൂടിയും ടോവിനോ തോമസിന്റെ നായികയായി തീവണ്ടിയിൽ എത്തിയതോടെ ആയിരുന്നു തരാം ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള താരം ബോൾഡ് കഥാപാത്രങ്ങൾ അടക്കം ചെയ്യുന്ന താരം ആണ്.

മലയാളത്തിൽ ദുൽഖർ സൽമാൻ ചിത്രത്തിൽ നായികയായി എത്തിയില്ല താരത്തിന്റെ നായകനായി കൂടുതലും എത്തിയത് ടോവിനോ തോമസ് ആയിരുന്നു. മലയാളത്തിൽ ഹിറ്റ് ജോഡികൾ ആയി മാറിക്കഴിഞ്ഞു. അഭിനയത്തിനൊപ്പം മോഡലിങ്ങിൽ കൂടി ശ്രദ്ധ നേടിയിട്ട് ഉള്ള താരം തീവണ്ടിയിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.

ലില്ലി എന്ന ചിത്രത്തിനു ശേഷമാണ് തീവണ്ടിയിലേക്ക് എത്തുന്നതെന്നും എന്നാൽ ആ വേഷം തനിക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നും സംയുക്ത പറയുന്നു. ലില്ലി റിലീസ് ആയതിനു ശേഷം കൂടുതൽ അവസരങ്ങൾ വരുമെന്ന് താൻ പ്രതീക്ഷിച്ചു എന്നും പുതിയ സിനിമയിലെ നായകൻ ടോവിനോ ആണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി എന്നും താരം പറയുന്നുണ്ട്.

സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകൻ പറഞ്ഞിരുന്നുവെന്നും ആ കഥയുടെ പൂർണതക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോൾ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ല എന്നും സംയുക്ത പറയുന്നു. എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോയ്ക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നുവെന്നും തനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.