തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായിക ആണ് നയന്താര. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി എത്തിയ തിരുവല്ലാക്കാരി അച്ചായത്തി ഇന്ന് എത്തി നിൽക്കുന്നത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ നെറുകയിൽ ആണ്. എന്നും വിവാദങ്ങളിലും ഗോസിപ്പുകളിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നയൻതാര.
സംവിധായകൻ വിഗ്നേഷ് ശിവൻ ആയിട്ട് താരം ഇപ്പോൾ പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിന് വേണ്ടിയാണ് ആരാധകർ പ്രതീക്ഷയോട് കാത്തിരിക്കുകയാണ്. നേരത്തെ ഒട്ടേറെ താരങ്ങൾക്ക് ഒപ്പം നയൻതാരയുടെ പേര് കേട്ടിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ വിക്കിയുടെ അഗാതമായ പ്രണയത്തിൽ ആണ് നയൻസ്. നയൻസിന്റെ വീട്ടിൽ അടക്കം ഇരുവരുടെയും പ്രണയം അംഗീകരിച്ചു കഴിഞ്ഞു.
ഓണത്തിന് നയൻസിന്റെ അമ്മയെ കാണാൻ അവർക്ക് ഒപ്പം ഓണം ആഘോഷിക്കാൻ ഇരുവരും ചെന്നൈയിൽ പറന്നു എത്തിയത് വലിയ വാർത്ത ആയിരുന്നു. നയൻതാരയുടെ മുൻകാമുകന്മാരെ പോലെയല്ല വിവാഹിതരാകും എന്ന സൂചന കൂടിയാണ് നയൻതാര നൽകിയിരിക്കുന്നത്. നയൻതാരയുടെ അമ്മയുടെ ഒപ്പമുള്ള ചിത്രവും വിഗ്നേഷ് ശിവൻ പങ്കുവെച്ചിട്ടുണ്ട്.
നയൻതാരയുടെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ വേണ്ടിയാണ് വിഗ്നേഷ് ശിവൻ ചെന്നൈയിൽ നിന്ന് ഈ കൊറോണ സമയത്ത് പോലും വന്നത്. വിഗ്നേഷ് ശിവൻ എന്ന സംവിധായകന്റെ ജീവിതം തന്നെ മാറ്റിയ സിനിമ ആയിരുന്നു നാനും റൗഡി താൻ. അതിൽ നായികയായി എത്തിയത് നയൻസ് ആയിരുന്നു. അതിൽ കൂടി ആയിരുന്നു ഇരുവരും തമ്മിൽ ഉള്ള പ്രണയം തുടങ്ങുന്നതും. ചിത്രത്തിൽ നായകനാനായി എത്തിയത് വിജയ് സേതുപതി ആയിരുന്നു.
വിഗ്നേഷ് ശിവൻ എന്ന സംവിധായകന്റെ തലവര മാറ്റിയ ചിത്രം കൂടി ആയിരുന്നു നാനും റൗഡി താൻ. ഇന്ന് തമിഴിലെ മികച്ച സംവിധായകരിൽ ആയി മാറിക്കഴിഞ്ഞു വിഗ്നേഷ് ശിവൻ. വിഗ്നേഷ് ശിവനും നയൻതാരയും തമ്മിൽ ഉള്ള യാത്രകൾ എന്നും സോഷ്യൽ മീഡിയ ആഘോഷം ആക്കാറുണ്ട്. ഇപ്പോഴിതാ വിഗ്നേഷ് ശിവൻ ചെയ്യുന്ന സിനിമയിൽ നായികയായി എത്തുന്നത് സാമന്തയും നയൻതാരയുമാണ്.
ത്രികോണ പ്രണയ കഥ പറയുന്ന ചിത്രം കത്തുവാക്കുള്ളെ രണ്ടു പ്രണയം എന്ന് പേരിട്ടിരിക്കുന്ന സിനിമ ചിത്രീകരണം നടന്നപ്പോൾ ഉണ്ടായ സംഭവം ആണ് വിഗ്നേഷ് ഇപ്പോൾ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടി ആണ് താരം ഇങ്ങനെ കുറിച്ചത്.
നയൻതാരക്കൊപ്പം റൊമാൻസ് രംഗം വിജയ് സേതുപതി ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് ഓകെയെന്ന് സംവിധായകൻ കുറിച്ചു. എന്റെ തങ്കം മറ്റൊരാൾക്കൊപ്പം റൊമാൻസ് ചെയ്തപ്പോൾ ആദ്യമായി എനിക്ക് അസൂയ തോന്നിയില്ല എന്നാണ് വിഗ്നേഷ് ശിവൻ കുറിച്ചത്. നയൻതാരയും വിഗ്നേഷ് ശിവനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.