Malayali Live
Always Online, Always Live

ആദിത്യനെ കുറിച്ച് ഒന്നും മിണ്ടരുത്; അമ്പിളി ദേവിക്ക് വിലക്ക്..!!

2,986

അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിൽ ഉള്ള ദാമ്പത്യ വഴക്ക് സാമൂഹിക മാധ്യമങ്ങളിൽ ആഘോഷമായി എത്തിയിരുന്നു. തുടർന്ന് ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയിൽ നടക്കുകയാണ്.

ഈ സന്ദർഭത്തിൽ ആണ് അമ്പിളി ദേവിക്ക് വിലക്കുമായി കോടതി എത്തിയത്. അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്ന് ആദിത്യൻ ജയനെ അഭിനയ മേഖലയിൽ നിന്നും പുറത്താക്കുകയും കൂടാതെ നിരവധി സീരിയൽ നഷ്ടമാകുകയും ചെയ്തിരുന്നു.

ഇപ്പോൾ തനിക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് മാനനഷ്ടമായി 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്. സാമൂഹിക മാധ്യമങ്ങൾ വഴി വലിയ വാർത്ത ആക്കി. അഭിമുഖങ്ങൾ നൽകി ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിനും അപ്പുറം അപമാനിച്ചു എന്നും ആദിത്യൻ പറയുന്നു.

തന്റെ സ്വർണ്ണവും പണവും ദുരുപയോഗം ചെയ്തു എന്നും സ്ത്രീധനം ആവശ്യപ്പെട്ടു എന്നും അമ്പിളി ദേവി പറയുന്നു. സ്ത്രീധനം നൽകിയത് നൂറു പവനും പത്ത് ലക്ഷം രൂപയും ആണെന്ന് അമ്പിളി ദേവി കോടതിയിൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ ഒരു രൂപ പോലും ആരോടും വാങ്ങിയിട്ടില്ല എന്നും പണമോ സ്വർണ്ണമോ ആവശ്യപ്പെട്ടില്ല എന്നും ആദിത്യൻ പറയുന്നു. എന്നാൽ ഈ സ്വർണ്ണം അമ്പിളി ദേവി തന്നെ ബാങ്കിൽ പണയം വെച്ചതിന്റെ തെളിവുകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു.

ആദിത്യനെ സംബന്ധിച്ചു ഒന്നും സാമൂഹിക മാധ്യമങ്ങൾ വഴി പറയരുത് എന്നുള്ള വിലക്ക് അമ്പിളി ദേവിക്ക് നൽകി. അതുപോലെ തന്നെ സ്വർണ്ണം കേസുകഴിയും വരെ ബാങ്കിൽ തന്നെ സൂക്ഷിക്കണം എന്നാണ് കോടതി നിർദേശം.