Malayali Live
Always Online, Always Live

സെയിൽസ് മാൻ ആയും മെഡിക്കൽ റെപ്പ് ആയും ഒക്കെ ജോലി ചെയ്തു; സാന്ത്വനത്തിലെ ശിവന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ..!!

3,815

കേരളത്തിൽ സിനിമ താരങ്ങളെ പോലെ തന്നെ വലിയ ആരാധകർ ആണ് ഉള്ളത് സീരിയൽ താരങ്ങൾക്കും. കൗമാരക്കാർ ആരാധകർ ആയി ഉള്ള സീരിയൽ താരം ആണ് സജിൻ. സജിൻ എന്ന് പറഞ്ഞാൽ ആരും ഈ താരത്തിനെ അറിയില്ല എന്നുള്ളതാണ് മറ്റൊരു സത്യം. നടി ഷഫ്‌നയുടെ ഭർത്താവ് എന്നാണ് ആദ്യമൊക്കെ അറിഞ്ഞത് എങ്കിൽ ഇപ്പോൾ അറിയുന്നത് സാന്ത്വനത്തിലെ ശിവൻ ആയി ആണ്. അത്രയേറെ ആരാധകർ ആണ് സജിന് ഇപ്പോൾ ഉള്ളത്.

കുടുംബ ബന്ധത്തിന്റെ ആഴങ്ങളുടെ കഥ പറയുന്ന സാന്ത്വനം സീരിയൽ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റിൽ ആണ്. എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് ആണ് സീരിയൽ എത്തുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം.

മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.

തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. അഭിനയ ലോകത്തിൽ ഇപ്പോൾ ആണ് സജിൻ തിളങ്ങുന്നത്. സജിൻ ആരാണെന്നു അറിയാൻ ഉള്ള ആകാംഷ ആരാധകർക്ക് ഇടയിൽ ഉണ്ട്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും പിന്നീട് മികച്ച ഓഫാറുകൾ ഒന്നും താരത്തിനെ തേടി എത്തിയില്ല. എന്നാൽ കരിയറിൽ ബ്രേക്ക് ആയി മാറിയിരിക്കുകയാണ് സജിന് സാന്ത്വനം. ഇപ്പോൾ തന്റെ വിശേഷങ്ങൾ താരം പങ്കുവെക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ സജിനും ഷഫ്‌നയും തമ്മിൽ വിവാഹിതരായി. വിവാഹം കഴിക്കുമ്പോൾ സജിന്റെ പ്രായം 24 ആയിരുന്നു. സജിന്റെ വീട്ടിലെ പൂർണ്ണ പിന്തുണയോടെ ആയിരുന്നു വിവാഹം. ഒന്ന് രണ്ടു വർഷങ്ങൾ കൊണ്ട് വീട്ടിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം തീർന്നിരുന്നു. ഷഫ്‌നയുടെ വീട്ടിൽ ആയിരുന്നു കൂടുതൽ പ്രശ്നങ്ങൾ അതെല്ലാം ഇപ്പോൾ തീർന്നു വരുക ആണ്. താൻ ഒന്ന് നോക്കിയാൽ തന്റെ ഭാര്യ എല്ലാം മനസിലാക്കും. എന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ എല്ലാം അവൾക്ക് പെട്ടന്ന് മനസിലാവും എന്നും സജിൻ പറയുന്നു. ഞങ്ങൾ എന്നും കൂട്ടുകാരെ പോലെ ആണ്. ഒരു നല്ല വേഷം കിട്ടാൻ വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്.

പ്രൊഫഷണൽ ആയ നടൻ ആണോ എന്ന് ചോദിച്ചാൽ ചെയ്യാൻ ഏറെ ഇഷ്ടം ഉള്ളത് അഭിനയം ആണെന്ന് സജിൻ പറയുന്നു. അഭിനയത്തിൽ എത്തുന്നതിന് മുന്നേ കാർ ഷോറൂമിൽ സെയിൽസിൽ ഉണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ റെപ്പ് ആയി. അതൊക്കെ ജീവിക്കാൻ വേണ്ടി മാത്രം ചെയ്തത് ആയിരുന്നു. എന്നാൽ ഏറെ ഇഷ്ടത്തോടെ ചെയ്യുന്നത് അഭിനയം മാത്രം ആണ്.