Malayali Live
Always Online, Always Live

എന്റെ കുഞ്ഞു പെൺകുട്ടി; എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ലായെന്ന് നമിത; മീനാക്ഷിയെ കണ്ടാൽ മഞ്ജുവിനെ കൊത്തിവെച്ച പോലെയെന്ന് ആരാധകർ..!!

2,620

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളുടെ ഇടയിൽ മുൻപന്തിയിൽ ആണ് ദിലീപും മഞ്ജു വാര്യരും. ഒരുകാലത്തു ഒന്നിച്ചു അഭിനയിച്ച ഇരുവരും ജീവിതത്തിലും പതിനഞ്ചു വർഷക്കാലം ഒന്നായിരുന്നു. മലയാളത്തിൽ സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക ആയിരുന്നു മഞ്ജു വാര്യരുടെ സിനിമയിലെ നായികയായി ഉള്ള അരങ്ങേറ്റം.

തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു.

വിവാഹ മോചനം നേടിയപ്പോൾ ഏകമകൾ മീനാക്ഷി അമ്മക്കൊപ്പം പോകാതെ അച്ഛൻ ദിലീപിന് ഒപ്പം ആയിരുന്നു. വിവാഹ ജീവിതത്തിൽ ഇരുവരും വേർപിരിയാൻ കാരണം എന്താണ് എന്നുള്ളത് ഇന്നും ആർക്കും അറിയാത്ത കാരണങ്ങളിൽ ഒന്നാണ്. വിവാഹം മോചിതരായപ്പോൾ ദിലീപ് 2016 ഓടെ മറ്റൊരു വിവാഹം കഴിച്ചു. മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവൻ ആയിരുന്നു രണ്ടാം ഭാര്യ ആയി ജീവിതത്തിലേക്ക് എത്തിയത്.

മഞ്ജു വേറെ വിവാഹം ചെയ്തില്ല. എന്നാൽ വിവാഹ ശേഷം അഭിനയ നിർത്തിയ മഞ്ജു നീണ്ട 15 വർഷങ്ങൾക്ക് ശേഷം അഭിനയ ലോകത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തി. ദിലീപിനേക്കാൾ കൂടുതൽ ആരാധകർ നേടിയെടുക്കാൻ കഴിഞ്ഞു. ഇപ്പോഴിതാ നാദിർഷായുടെ മകളുടെ വിവാഹത്തിന് എത്തിയ ദിലീപിന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്.

ഫെബ്രുവരി 11 നു താരപുത്രി വിവാഹം കഴിച്ചത് കാസർഗോഡ് സ്വദേശി ബിലാലിനെ ആയിരുന്നു. വിവാഹത്തിന് ഏറ്റവും കൂടുതൽ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും. ഇപ്പോൾ നടി നമിത പ്രമോദ് പങ്കു വെച്ച ചിത്രം ആണ് വൈറൽ ആകുന്നത്. എന്റെ കുഞ്ഞു പെൺകുട്ടി വിവാഹം കഴിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

വിവാഹ വേഷത്തിൽ ഉള്ള നാദിർഷായുടെ മകൾ ആയിഷക്ക് ഒപ്പമുള്ള ചിത്രം ആണ് താരം പങ്കു വെച്ചത്. ഈ ചിത്രത്തിൽ കൂടെ ഉള്ളത് മീനാക്ഷി ആണ്. ആരാധകർ കൂടുതൽ ശ്രദ്ധിച്ചതും താരപുത്രിയെ തന്നെ. അമ്മയെപ്പോലെ തന്നെ സുന്ദരി. മഞ്ജുവിനെ കൊത്തി വെച്ചത് പോലെ എന്നൊക്കെ ആണ് ആരാധകർ കുറിക്കുന്നത്.