മലയാളത്തിൽ പകരം വെക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. വാഹനാപകടം പറ്റിയതോടെ അഭിനയ ലോകത്തിൽ നിന്നും താൽക്കാലിമായി പിന്മാറിയ താരം തിരിച്ചെത്തും എന്നുള്ള കാത്തിരിപ്പിൽ തന്നെ ആണ് സിനിമ പ്രേമികൾ. ഓരോ സിനിമ താരങ്ങൾക്കും നൽകുന്ന പരിഗണന അവരുടെ കുടുംബത്തിനും പ്രേക്ഷകർ നൽകാറുണ്ട്.
അതുകൊണ്ടു തന്നെ അവരുടെ വിശേഷങ്ങൾ അറിയാനും അവരുടെ സന്തോഷ നിമിഷങ്ങൾ പങ്കു വെക്കാനും ആളുകൾക്ക് ഏറെ ഇഷ്ടം ആണ്. അതുപോലെ തന്നെ ജഗതി ശ്രീകുമാറിന്റെ കുടുംബ വിശേഷങ്ങൾ അറിയുമ്പോഴും. ജഗതി മൂന്നു വിവാഹങ്ങൾ ആണ് കഴിച്ചത്. മല്ലിക സുകുമാരനെ ആദ്യം വിവാഹം കഴിച്ച ജഗതി പിന്നീട് ശോഭയെ വിവാഹം വിവാഹം കഴിച്ചു.
അതോടൊപ്പം തന്നെ കല എന്ന ആളെ അനൗദ്യോഗികമായി ഭാര്യ ആക്കിയിരുന്നു ജഗതി. അതിൽ ഉള്ള മകൾ ആണ് ശ്രീലക്ഷ്മി ശ്രീകുമാർ. ജഗതി അസുഖ ബാധിതനായ ശേഷം പലപ്പോഴും ശ്രീലക്ഷ്മി ജഗതിയെ കാണാൻ എത്തിയത് വലിയ വിവാദങ്ങൾ ആയിട്ടുണ്ട്. ശ്രീലക്ഷ്മി എന്ന താരത്തിനെ മലയാളികൾക്ക് സുപരിചിതം ആണ്. അവതാരകയും നടിയുമാണ് താരം.
വിവാഹം കഴിഞ്ഞിട്ട് ഒരു വര്ഷം ആയ ശ്രീലക്ഷ്മിക്ക്. അതിന്റെ സന്തോഷത്തിൽ തന്നെ ആണ് താരം. ഏറെ നാളെ പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ദുബായിയിൽ കൊമേഷ്യൽ പൈലറ്റ് ആണ് ശ്രീയുടെ ഭർത്താവ് ജിജിൻ. വമ്പൻ ആഘോഷം ആയിട്ട് ആയിരുന്നു താരവിവാഹം നടന്നതും.. ശ്രീലക്ഷ്മിയുടെ വിവാഹം നല്ല രീതിയിൽ നടക്കുന്നത് ആണ് ജഗതി ശ്രീകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് ശ്രീലക്ഷ്മിയുടെ അമ്മ കല നേരത്തെ പറഞ്ഞിട്ടുണ്ട്.
ജഗതി വിവാഹത്തിന് എത്തും എന്ന് ആകാംഷയോടെ ശ്രീയും കലയും കാത്തിരുന്ന് എങ്കിൽ കൂടിയും ജഗതി എത്തിയില്ല. പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹവും. ഞാൻ നല്ലൊരു കുടുംബത്തിൽ എത്തുന്നതും. അത് യഥാർത്ഥത്തിൽ യഥാർഥ്യമായി എന്ന് ശ്രീലക്ഷ്മി പറയുന്നു. താൻ പപ്പാ ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബത്തിൽ വന്നു.
ജിജിന്റെ അച്ഛനും അമ്മയും എന്നെ സ്വന്തം മകളെ പോലെ ആണ് നോക്കുന്നതും. അച്ഛന്റെ ആഗ്രഹം തനിക്ക് സാധിച്ചു തരാൻ കഴിഞ്ഞു എന്നും താൻ നല്ലൊരു കുടുംബത്തിൽ ആണ് എത്തിയത് എന്നും അച്ഛന്റെ ചെവിയിൽ പറയണം എന്നാണ് തന്റെ ആഗ്രഹം എന്ന് ശ്രീലക്ഷ്മി പറയുന്നു.