Malayali Live
Always Online, Always Live

മൗനരാഗത്തിലെ ബൈജു നമ്മൾ കരുതിയ ആളല്ല; പ്ലസ് ടുക്കാരി മകൾ ഉള്ള കാർത്തിക് പ്രസാദിന്റെ വിശേഷങ്ങൾ..!!

7,826

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്. കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ.

പരമ്പരയിൽ കല്യാണിയെ വിവാഹം കഴിക്കാൻ എത്തുന്ന ബൈജു എന്ന കഥാപാത്രത്തിന് ഏറെ ആരാധകർ ഉണ്ട്. മാനസിക വളർച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രം ആയി ആണ് കോഴിക്കോട് സ്വാദേശിയായ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിൽ ഏറെ ആയി സിനിമ സീരിയൽ രംഗത്ത് സജീവം ആണ് കാർത്തിക്. 2006 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഉണ്ണിയാർച്ച എന്ന സീരിയലിൽ കൂടി ആണ് കാർത്തിക് പ്രസാദ് ശ്രദ്ധ നേടിയത്. എന്നാൽ തുടർന്ന് കാർത്തികിനെ തേടി എത്തിയത് പുരാണ സീരിയലുകൾ മാത്രം ആയിരുന്നു.

തുടർന്ന് അഭിനയ മോഹം പാതിയിൽ ഉപേക്ഷിച്ചു മാതൃഭൂമിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കി തുടങ്ങി. ജോലിയിൽ കേറി ഉടൻ തന്നെ വിവാഹവും കഴിച്ചു. ശ്രീ രഞ്ജിനി ആണ് ഭാര്യ. രണ്ടു മക്കൾ മൂത്ത മകൾ മീനാക്ഷി പ്ലസ് ടുവിന് ആണ് പഠിക്കുന്നത്.

രണ്ടാമത്തെ മകൻ കേശവമഹാദേവിന് ഉള്ളത് നാലു വയസ്സ്. മൗനരാഗം സെറ്റ് ആണ് ഇപ്പോൾ തനിക്ക് എല്ലാം. അവിടെ എത്തിയാൽ സമയം പോകുന്നത് അറിയില്ല. വീട്ടിൽ ഇരിക്കാൻ പോലും തോന്നില്ല അത്രക്ക് ത്രില്ലിംഗ് ആണ് സീരിയൽ സെറ്റ് എന്നും കാർത്തിക് പറയുന്നു.