Malayali Live
Always Online, Always Live

പ്രണയ ഗോസിപ്പുകൾക്കിടെ മണാലി ട്രിപ്പിനിറങ്ങി മൗനരാഗത്തിലെ നലീഫും ഐശ്വര്യയും..!!

2,740

മലയാളത്തിൽ സീരിയലുകൾക്ക് എന്നും ഒരു പ്രത്യേക സ്ഥാനം ആണ് ഉള്ളത്. അതിലെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എന്നും ഒട്ടേറെ ആഗ്രഹത്തോടെ കാത്തിരിക്കാറും ഉണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം.

2019 ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്. കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ.

കേന്ദ്ര കഥാപാത്രം ആയ കല്യാണി ആയി എത്തുന്നത് ഐശ്വര്യ റംസായി ആണ്. നായകൻ കിരൺ ആയി എത്തുന്നത് നലീഫ് ജിയ ആണ്. ഇരുവരും പരമ്പരയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ എത്തിയിരുന്നു. ഇപ്പോൾ ഇരുവരും മണാലിയിൽ ഒന്നിച്ചു യാത്ര ചെയ്യുന്ന ചിത്രങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. സീരിയലിൽ നിന്നും അവധി എടുത്തു പ്രണയം ആഘോഷിക്കുകയാണ് എന്നാണു ആരാധകർ പറയുന്നത്.

ജീവിതത്തിലും ഇരുവരും ഒന്നിക്കുന്നതിന്റെ സന്തോഷം ആരാധകർക്ക് ഉണ്ട്. എന്നാൽ ഒരു വിഭാഗം ആളുകൾ സീരിയൽ ഷൂട്ട് തന്നെ ആയിരിക്കും എന്നാണ് വിശ്വസിക്കുന്നത്. നേരത്തെ ഇരുവരും പ്രണയത്തിൽ ആണ് എന്നുള്ള വാർത്തകൾ എത്തിയപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആണെന്ന് ആയിരുന്നു നലീഫ്‌ പറഞ്ഞത്. നലീഫും ഐശ്വര്യയും അന്യഭാഷ താരങ്ങൾ ആണ്.