Malayali Live
Always Online, Always Live

ഞങ്ങൾക്ക് മക്കളില്ല; സാന്ത്വനത്തിലേക്ക് എത്താൻ കാരണം ഷഫ്‌ന; ജാടകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്; സജിൻ പറയുന്നു..!!

5,799

സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. 2020 സെപ്റ്റംബർ 21 നു ആണ് സീരിയൽ ആരംഭിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.

അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ആണ്.

മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫ്‌ന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ. നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം ആണ് സജിൻ വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഷഫ്‌ന നായികയായി എത്തിയ പ്ലസ് ടു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സജിൻ അഭിനയം തുടങ്ങുന്നത്. അന്ന് ഇരുവരും തമ്മിൽ ഉണ്ടായ സൗഹൃദം ആണ് വിവാഹത്തിൽ എത്തിയത്. തന്റെ എല്ലാ വിജയങ്ങൾ ക്കും പിന്തുണ ആയി ഉള്ളത് തന്റെ ഭാര്യ തന്നെ ആണെന്ന് സജിൻ പറയുന്നു. വിവാഹ ശേഷവും ഷഫ്‌ന അഭിനയ ലോകത്തിൽ ഉണ്ടായിരുന്നു.

അതോടൊപ്പം തന്റെ അഭിനയ മോഹം അവൾക്ക് നന്നായി അറിയാമായിരുന്നു എന്ന് സജിൻ പറയുന്നു. 24 ആം വയസിൽ ആയിരുന്നു എന്റെ വിവാഹം എന്റെ വീട്ടുകാരുടെ പൂർണ്ണമായ പിന്തുണ ഉണ്ടായിരുന്നു എങ്കിൽ കൂടിയും അവളുടെ വീട്ടിൽ അങ്ങനെ ആയിരുന്നില്ല എന്ന് സജിൻ പറയുന്നു. ഇന്ന് മലയാളക്കരയിൽ വലിയ ആരാധകർ ഉള്ള താരമായി സജിൻ മാറിക്കഴിഞ്ഞു. ശിവൻ എന്ന കഥാപാത്രം ആയി ആണ് സജിൻ സാന്ത്വനം സീരിയലിൽ എത്തുന്നത്. ശിവന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ഗോപിക അനിൽ ആണ്.

അഞ്ജലി എന്ന വേഷത്തിൽ ആണ് താരം എത്തുന്നത്. ശിവാജ്ഞലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ആരാധക കൂട്ടം തന്നെ ഉണ്ട്. ഇന്ന് സാന്ത്വനത്തിൽ കൂടി തന്നെ സ്വീകരിച്ചതിൽ വലിയ സന്തോഷത്തിൽ ആണ് സജിൻ. തനിക്ക് എല്ലാത്തിനും പിന്തുണ നൽകിയത് തന്റെ ഭാര്യ ആണെന്ന് പറയുന്ന സജിൻ ജീവിതത്തിൽ താൻ ബോൾഡ് ആണെന്നും പൊതുവെ ആളുകളുമായി ഉള്ള സൗഹൃദം കുറവ് ആണെന്നും എന്നാൽ അത് ജാഡ ഒന്നും അല്ല എന്നും ചമ്മൽ ആണ് കൂടുതലായി ഉള്ളത് എന്നും പറയുന്ന സജിൻ.

ശിവൻ എന്ന കഥാപാത്രം പോലെ അത്ര ചൂടൻ അല്ല താൻ എന്നും പറയുന്നു. അതേസമയം തങ്ങളുടെ മകൾ എന്ന രീതിയിൽ പലപ്പോഴും പറയുന്നുണ്ട് എങ്കിൽ കൂടിയും തനിക്ക് മക്കൾ ഇന്നുമില്ല എന്നും ചിത്രത്തിൽ കൂടെ കാണുന്നത് എന്റെ ചേട്ടന്റെയോ ഷഫ്‌നയുടെ ചേച്ചിയുടെയോ മക്കൾ ആയിരിക്കും എന്നും സജിൻ പറയുന്നു.