Malayali Live
Always Online, Always Live

മീനാക്ഷിയുടെ 21 ആം പിറന്നാൾ ആഘോഷിച്ചു ദിലീപും കാവ്യയും; ചുവന്ന ഗൗണിൽ അതീവ സുന്ദരിയായി മീനാക്ഷിയും..!!

2,752

മീനാക്ഷി ദിലീപ് എന്ന താരത്തിന് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്. ഒരു സിനിമയിൽ പോലും അഭിനയിക്കാത്ത താരം സാമൂഹിക മാധ്യമത്തിലും അത്രകണ്ട് ആക്റ്റീവ് ആയ ആൾ പോലും അല്ല എന്നുള്ളത് ആണ് മറ്റൊരു സത്യം. ഒട്ടേറെ ആരാധകർ ആണ് മീനാക്ഷിക്ക് ഉള്ളത്. മീനാക്ഷി എന്ന താരപുത്രി എന്തൊക്കെ ചെയ്താലും അത്രമേൽ വാർത്ത ആകാറുണ്ട്.

നാദിർഷായുടെ മകളുടെ വിവാഹത്തിന് കൂടുതൽ ക്യാമറ കണ്ണുകൾ പിന്നാലെ പോയതും മീനാക്ഷിക്ക് പിന്നാലെയാണ്. അതിനുള്ള യഥാർത്ഥ കാരണം മലയാളത്തിലെ ജനപ്രിയ നായകനായ ദിലീപിന്റെയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെയും മകൾ ആണ് മീനാക്ഷി എന്നുള്ളത് തന്നെ ആണ്. ദിലീപിനോടും മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരോടും ഉള്ള ഇഷ്ടമാണ് മകൾ മീനാക്ഷിയോടും ഉള്ളത്.

ഒരു പക്ഷെ മോഹൻലാലിന്റെ മകൾ വിസ്മയക്ക് പോലും ലഭിച്ചു കാണില്ല ഇത്രയേറെ ആരാധക പിന്തുണ. മീനാക്ഷിയുടെ പേരിൽ നിരവധി ഫാൻസ്‌ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ ഫാൻസ്‌ പേജുകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഒക്കെയുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു മീനാക്ഷിയുടെ ഇരുപത്തിയൊന്നാം ജന്മദിനം. വമ്പൻ ആഘോഷം ആക്കിയിരിക്കുന്നു അത്. 1998 ഒക്റ്റോബർ 20 ന് ആയിരുന്നു ദിലീപും മഞ്ജുവും വിവാഹിതരായത്.

2000 മാർച്ച് 23 നാണ് മഞ്ജു മകൾ മീനാക്ഷിക്ക് ജന്മം നൽകുന്നത്. 2014 ൽ ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോകാനായിരുന്നു മകൾ മീനാക്ഷിയുടെ തീരുമാനം. മഞ്ജുവുമായി വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് പിന്നീട് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും. അതിനു പൂർണ പിന്തുണയുമായി മകൾ മീനാക്ഷി സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു.

അന്ന് അത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇരുപത്തൊന്നാം പിറന്നാൾ ആഘോഷിച്ച മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെങ്ങും ആരാധകരുടെയും താരങ്ങളുടെയും ആശംസകളായിരുന്നു. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരായ അവന്തികയും നമിതയുമൊക്കെ മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയ വഴി നേർന്നിരുന്നു.

മീനാക്ഷിയുടെ ചിത്രം പങ്കുവെച്ചു രണ്ടാനമ്മ കാവ്യയും ആശംസകൾ നേർന്നു. മീനാക്ഷി സോഷ്യൽ മീഡിയയിൽ ഇത്രയും താരപരിവേഷത്തോടെ നിൽക്കുമ്പോൾ എങ്ങനെയാകും ദിലീപും കുടുംബവും ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുക എന്ന ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. ഇപ്പോൾ മീനാക്ഷിയുടെ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ ആണ് പുറത്തു വരുന്നത്.

മീനാക്ഷിയും കാവ്യയും എല്ലാം ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ദിലീപിനും കാവ്യക്കും ഒപ്പം നിന്ന് ജന്മദിന കേക്ക് മുറിക്കുന്ന ചിത്രങ്ങളും പങ്കെടുത്ത കുടുംബങ്ങളുടെയും ചിത്രങ്ങൾ ആണ് പങ്കുവെച്ചത്.

വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായാണ് ജന്മദിന ആഘോഷം കൊണ്ടാടിയത് എന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. എന്തായാലും ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. അതോടൊപ്പം തന്നെ എന്നായിരിക്കും താരപുത്രി അഭിനയ ലോകത്തിലേക്ക് ചുവടു വെക്കുന്നത് എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.