Malayali Live
Always Online, Always Live

കൂടെ കിടക്കണ്ട, ഒരു ഫോട്ടോ അയച്ചു തന്നാൽ മതി; സാധികയോട് ആരാധകൻ; താരം കൊടുത്തത് മുട്ടൻപണിയും..!!

6,826

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.

കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന സാധിക മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു. എന്നാൽ ഓൺ സ്ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് താൻ എന്നും സാധിക പറയുന്നു.

പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നാടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. ഇപ്പോഴിതാ തനിക്ക് മോശം സന്ദേശം അയച്ച ആളെ തുറന്നു കാട്ടിയിരിക്കുകയാണ് സാധിക. ഇൻസ്റ്റയിൽ സന്ദേശം അയച്ചെത്തിയ ആൾക്ക് തക്കതായ മറുപടി നൽകിയത് തുറന്ന് കാട്ടിയാണ് താരം കുറിപ്പുമായി രംഗത്തെത്തുന്നത്. നിങ്ങളുടെ ഒരു ചിത്രം അയച്ചു നൽകാമോ എന്ന് തുറന്ന കാട്ടിയാണ് സോഷ്യൽ മീഡിയ പ്രമോട്ടർ എന്ന പേരിൽ ഒരാൾ സാധികക്ക് സന്ദേശം അയച്ചത്.

ഞാൻ ചിത്രങ്ങൾ ഷെയർ ചെയ്യാറില്ല എന്ന് സാധിക മറുപടിയും നൽകി. നിങ്ങളുടെ കിടപ്പറ ഷെയർ ചെയ്യേണ്ട ജസ്റ്റ് ഫോട്ടോ മതി എന്നാണ് ഇയാൾ അതിന് മറുപടി നൽകിയത്. നിങ്ങൾ തമാശ പറയുകയാണോ എന്ന് ചോദിക്കുമ്പോൾ ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്. ഞാൻ വേണമെങ്കിൽ തയ്യാറാണ് എന്നും മറുപടി നൽകുന്നു. ദേഷ്യപ്പെടണ്ട എന്നും ഞാൻ ചുമ്മ തമാശ പറഞ്ഞതാണ് നിങ്ങളുടെ ഒരു ആരാധകനാണ് എന്നുമായിരുന്നു ഇയാളുടെ മറുപടി.

അതിന് സാധിക കൃത്യമായ മറുപടി കൃത്യമായ പരിശോധനകൾക്ക് ശേഷം ആയിരുന്നു എന്ന് വേണം പറയാൻ. നിങ്ങളുടെ വാളിലുള്ളത് എന്റെ ഗ്ലാമർ ചിത്രങ്ങൾ മാത്രമാണെന്നും അതിനാൽ തന്നെ നിങ്ങൾ എന്നെ പിന്തുണക്കുന്ന ആൾ എന്ന് പറയുന്നതിന്റെ കാര്യമില്ലെന്നും സാധിക ചൂണ്ടിക്കാട്ടുന്നു. ഈ സംഭവം തുറന്ന് കാട്ടി കുറിപ്പ് സഹിതം പങ്കുവച്ചാണ് സാധിക രംഗത്തെത്തിയത്. ഞാൻ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല എന്നെ സപ്പോർട്ട് ചെയ്യണമെന്നും എന്റെ ചിത്രങ്ങൾ വാളിൽ പോസ്റ്റണമെന്നും. അത് ചെയ്യാതിരിക്കുന്ന പെരുമാറ്റമാകും ഉചിതം.

ഞാൻ വിൽക്കുവാനും ചെയർ ചെയ്യുവാനുമുള്ള പ്രോപ്പർട്ടി അല്ല ഒരു പബ്ലിക്ക് പ്രൊഫൈലിൽ നിന്ന് ചിത്രങ്ങൾ ഡൌൺലോഡ് ചെയ്യാനുള്ള അധികാരം നിങ്ങൾക്ക് ഉണ്ട്. ഞാൻ ഒരിക്കലും നിങ്ങൾ അത്തരത്തിൾ റിപോസ്റ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്യില്ല. ഫോട്ടോഗ്രഫറുടെ പേര് ഫോട്ടോക്ക് ഒപ്പം പങ്കു വെച്ചില്ല എങ്കിൽ മാത്രമേ അത്തരത്തിൾ പെരുമാറാറുള്ളു. നിങ്ങൾ റീ പോസ്റ്റ് ചെയ്യുന്നതിന്റെ ആവശ്യ കഥ എന്താണെന്നും സ്ത്രീ എന്നുള്ളത് പോകട്ടെ മനുഷ്യനാണ് എന്നുള്ള പരിഗണനയെങ്കിലും തരണമെന്ന് സാധിക പറയുന്നു.