Malayali Live
Always Online, Always Live

വേദികയുടെയും സിദ്ധാർത്ഥിന്റെയും തന്ത്രത്തിൽ സുമിത്ര വീണോ; അജു വർഗീസ് 7 ലക്ഷത്തിന് പിന്നാലെ പോയോ; ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ..!!

3,340

അവിഹിത കുടുംബ കഥ മാത്രമാണ് കുടുംബ വിളക്ക് എന്ന സീരിയലിനെ കുറിച്ച് അപവാദങ്ങൾ പടരുമ്പോഴും പുത്തൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ കുടുംബ വിളക്കിൽ സംഭവിക്കുന്നത്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്. മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്.

ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ചിത്ര ഷേണായി ആണ് സീരിയൽ നിർമ്മിക്കുന്നത്. ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്. ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല. എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല.

ഇതാണ് സീരിയലിന്റെ ഉള്ളടക്കം എങ്കിൽ കൂടിയും അവിഹിത കഥയിലൂടെ ആണ് സീരിയൽ മുന്നേറുന്നത് എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ഭർത്താവായ സിദ്ധാർഥ് മേനോൻ സഹപ്രവര്ത്തകയും കാമുകിയുമായ വേദികക്കൊപ്പം താമസം. ഇളയ മകളേയും കൂട്ടിയാണ് അദ്ദേഹം തറവാട്ടിൽ നിന്നും യാത്രയാവുന്നത്. 25 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ആയിരുന്നു കാമുകിക്ക് ഒപ്പം സിദ്ധാർഥ് പോയത്. എന്നാൽ വീഴ്ചകളിൽ തളരാതെ മുന്നേറുന്ന ആൾ ആണ് സിദ്ധാർത്ഥിത്തിന്റെ യഥാർത്ഥ ഭാര്യ സുമിത്ര.

ഇപ്പോൾ സുമിത്രയുടെ കട ഉൽഘാടനം ചെയ്യാൻ അജു വർഗീസ് എത്തുന്നു എന്നുള്ളതാണ് വാർത്ത. സുമിത്രയുടെ ജീവിതത്തിൽ വഴിതിവ് ആയി ആണ് അജു വർഗീസ് എത്തുന്നത്. സുമിത്രയുടെ കട ഉൽഘാടനം ചെയ്യാൻ അജു വർഗീസ് എത്തുന്നു എന്നറിഞ്ഞപ്പോൾ എന്നാൽ യഥാർത്ഥ വാശി ആരംഭിച്ചിരിക്കുകയാണ് സിദ്ധാർഥും കാമുകി വേദികയും. പുതിയ ഓഫീസിന്റെ ഉൽഘാടനതിനായി അജു വർഗീസിനെ തന്നെ കൊണ്ടുവരുമെന്നും തങ്ങളുടെ ഓഫീസിലേക്കാണ് അജു എത്തുന്നതെന്നുമാണ് ഇവർ പറയുന്നത്.

അജുവിന്റെ ഡേറ്റ് ഉറപ്പാക്കി തരുന്നതിനായി 7 ലക്ഷം രൂപയാണ് ഇവർ മുടക്കുന്നത്. സുമിത്ര നൽകുന്നതിനെക്കാൾ കൂടുതൽ പ്രതിഫലം തരാമെന്ന് പറഞ്ഞതോടെയായിരുന്നു താരത്തിന്റെ ഡേറ്റ് ഉറപ്പിച്ച് തരാമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞത്. തന്റെ ഓഫീസ് ഉൽഘാടനതിനായി എത്തണമെന്ന് സിദ്ധാർഥ് സുമിത്രയോട് പറഞ്ഞിരുന്നു. കുടുംബവിളക്ക് പരമ്പരയിലേക്ക് താനെത്തുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച് അജു വർഗീസും എത്തിയിരുന്നു. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ തന്റെ കൂടെ ഉള്ളവർ അജുവിനെ വേദികയുടെ അടുത്തേക്ക് കൊണ്ട് പോകാൻ ഉള്ള കാര്യങ്ങൾ നീക്കി എങ്കിൽ കൂടിയും അതെല്ലാം മറികടന്ന് അജു വർഗീസ് എത്തുന്നത് സുമിത്രയുടെ ബോട്ടിഗ് ഉൽഘാടനം ചെയ്യാൻ ആണ്.

കൃത്യം 11 മണിക്ക് തന്നെ അജു സുമിത്രക്ക് മുന്നിൽ എത്തും. സുമിത്രയെയും കൂടെ ഉള്ളവരെയും സിദ്ധാർഥും വേദികയും ചേർന്ന് തകർത്തു എന്നുള്ള ഭയത്തിൽ തലകറക്കത്തിന്റെ വക്കത്തു വരെ സുമിത്ര എത്തുന്ന നിമിഷങ്ങൾ ആണ് ഇന്നലെയും ഇന്ന് ആദ്യവുമായി കാണിച്ചത്. തുടർന്ന് അജു യഥാർത്ഥ സമയത്തു തന്നെ സുമിത്രേച്ചിയെ കാണാൻ എത്തിയതോടെ ആകാംഷക്ക് അവസാനം ആകുകയാണ്. സിദ്ധാർത്ഥിന്റെ ആഗ്രഹം നടത്തി കൊടുക്കാൻ വേദികക്ക് കഴിയാത്തിടത്താണ് സീരിയൽ അവസാനിക്കുന്നത്. വേദികയോടുള്ള സിദ്ധാർത്ഥിന്റെ താല്പര്യം കുറയുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.