Malayali Live
Always Online, Always Live

തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാതെ പോയല്ലോ; ആ വേർപാടിൽ കണ്ണുകൾ നിറഞ്ഞു പേർളി മാണി..!!

3,778

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്.

ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ പൂർണ്ണ ഗർഭിണി ആയിരിക്കുന്ന പേർളിയുടെ കുടുംബത്തിൽ നിന്നുമുള്ള ഒരു വിയോഗ വാർത്ത ആണ് കുടുംബത്തിനെ മുഴുവൻ സങ്കടത്തിൽ ആക്കിയിരിക്കുന്നത്. പേളിയുടെ കടിഞ്ഞൂൽ കണ്മണിക്കുള്ള കാത്തിരിപ്പിൽ ആണ് ശ്രീനിഷിന്റെയും പേളിയുടെയും കുടുംബങ്ങൾ. തന്റെ കുഞ്ഞു പിറക്കുമ്പോൾ നാലു തലമുറകളുടെ വേദി ആകുന്ന തന്റെ കുടുംബത്തിൽ നിന്നും ആണ് അമ്മമ്മയുടെ അപ്രതീക്ഷിത വിയോഗം പേളിയെ സങ്കടത്തിൽ ആക്കുന്നത്.

അമ്മമ്മയും ആയി ഏറ്റവും അടുത്ത ബന്ധം ഉള്ള പേർളിക്ക് എന്നാൽ മനസ്സിൽ അലട്ടുന്ന ഒരു സങ്കടവും ഉണ്ടെന്നു താരം പറയുന്നു. കോവിഡ് ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്ന ഈ വർഷം ഒരിക്കൽ പോലും പേർളിക്ക് അമ്മമ്മയെ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല തിരക്കുകൾ കഴിഞ്ഞപ്പോൾ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയായല്ലോ ഉണ്ടായത് അതിനാൽ തന്നെ ഈ ഒരു അവസരത്തിൽ കരുത്തായിരിക്കാൻ തന്നെ ക്കൊണ്ട് ആകുന്നില്ലെന്ന് പേർളി മനസ്സ് തുറക്കുന്നു.

പേർളിയുടെ വിവാഹത്തിന് പേരക്കുട്ടിയെ കവിളത്ത് മുത്തം നൽകി ആശിർവദിക്കാൻ അമ്മമ്മയും ഉണ്ടായിരുന്നു. അന്ന് ആ ചിത്രങ്ങളെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അമ്മമ്മയുടെ വിയോഗം അറിയിച്ച് എത്തിയിരിക്കുകയാണ് പേർളി. തനിക്ക് ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണെന്ന് പേർളിയും ശ്രീനിഷുമൊക്കെ പറയുന്നു. ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്താണ് പേര്ളിയെ തേടി ഈ ദുഃഖം എത്തിയത്.