Malayali Live
Always Online, Always Live

ജൂഹി റുസ്താഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു..!!

3,490

മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് ജൂഹി റുസ്താഗി. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ട് ഏറുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ ആദ്യ ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ച താരമാണ് ജൂഹി.

ജൂഹി രഘുവീർ ശരൺ എന്നാണ് ജൂഹിയുടെ യഥാർത്ഥ പേര്. ലെച്ചു എന്ന വേഷത്തിൽ ആണ് ഉപ്പും മുളകും സീരിയലിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ താരത്തിന്റെ അമ്മ വാഹന അപകടത്തിൽ മരിച്ചു എന്നുള്ള വാർത്ത ആണ് എത്തുന്നത്.

ഭാഗ്യലക്ഷ്മി രഘുവീർ എന്നായിരുന്നു അമ്മയുടെ പേര്. ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആയിരുന്നു മരണം സംഭവിച്ചത്. എറണാകുളത്ത് വെച്ചായിരുന്നു അപകടം നടന്നത്.

അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു എന്നതുകൊണ്ടുതന്നെ ഞെട്ടലിലാണ് പ്രേക്ഷകർ. ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ചിരുന്ന കാറും ലോറിയുമായി ഇടിക്കുക ആയിരുന്നു. ജൂഹിയുടെ അമ്മയുടെ വീട് ചോറ്റാനിക്കരയിലാണ്. അവിടെ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും എന്നാണ് അറിയുന്നത്.