Malayali Live
Always Online, Always Live

ദുൽഖറിന്റെ നായികയുടെ പുത്തൻ ലുക്കിൽ കണ്ണുതള്ളി ആരാധകർ; ചിത്രങ്ങൾ വൈറൽ ആകുന്നു..!!

3,852

ഛായാഗ്രഹകനായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി അഭിനയലോകത്തേക്ക് ചുവടുവെച്ച നടിയാണ് മാളവിക മോഹനൻ. മലയാളത്തിന് പുറമെ തമിഴ് തെലുഗ് കന്നഡ ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുള്ള മാളവിക , മാതൃഭൂമി ഹീറോ തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രാഹകൻ ആയ കെ യു മോഹനന്റെ മകൾ ആയ മാളവിക മജീദ് മേദിനി സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി 2017 ൽ ആണ് ബോളിവുഡിൽ അരങ്ങേറിയത്‌. ഹോട്ട് ലുക്കിൽ ഏറെ ശ്രദ്ധ നേടിയ മാളവികയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്.

മാളവികക്ക് ഒട്ടേറെ ആരാധകർ ഉണ്ടാക്കി കൊടുത്ത ചിത്രം രജനികാന്ത് നായകനായി എത്തിയ പേട്ട ആയിരുന്നു. ഇതിൽ ലഭിച്ച ഗംഭീര സ്വീകരണം ഇളയദളപതിയുടെ നായിക ആകാൻ ഉള്ള അവസരം വരെ എത്തി.

ലോകേഷ് കനകരാജ് കൈതിക്ക് ശേഷം സംവിധാനം ചെയ്യുന്ന വിജയ് നായകനായി എത്തുന്ന മാസ്റ്റെർസ് എന്ന ചിത്രത്തിൽ നായിക മാളവിക ആണ്. സ്പോർട്സ് ഡ്രസ്സ് ഇട്ടിരിക്കുന്ന മാളവികയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.