Malayali Live
Always Online, Always Live

ആരുമറിയാതെ തന്റെ വിവാഹം കഴിഞ്ഞു; ഷിയാസ് കരീം വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുന്നു…!!

222,591

മോഡലിംഗ് രംഗത്ത് സജീവം ആയിരുന്നു എങ്കിൽ കൂടിയും ഷിയാസ് കരീം എന്ന താരത്തിനെ മലയാളികൾ അറിയുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. ബിഗ് ബോസ്സിൽ തിളങ്ങിയ താരത്തിന് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിലും അവസരം ലഭിച്ചു.

മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ അഭിനയിച്ച ഷിയാസ് ഇപ്പോൾ ഫ്ലവർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ സജീവം ആണ്. സ്റ്റാർ മാജിക് ഷോ അവതാരകയായ ലക്ഷ്മി നക്ഷത്ര ഷിയാസ് കരീമിന്റെ വീട്ടിൽ എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

വീട്ടിൽ എത്തിയ ലക്ഷ്മി ആദ്യം ചോദിച്ചത് ബിഗ് ബോസ് ആണോ സ്റ്റാർ മാജിക് ആണോ കൂടുതൽ ഇഷ്ടം എന്ന് ആയിരുന്നു. ബിഗ് ബോസ് ഒരു ലൈവ് ഷോ ആയതു കൊണ്ട് തന്നെ തങ്ങൾക്ക് ഇഷ്ടം കളികളും മത്സരങ്ങളും ഉള്ള സ്റ്റാർ മാജിക് ആണെന്ന് കുടുംബം ഒന്നടങ്കം പറഞ്ഞു.

വീട്ടിൽ ഒരു പണിയും എടുക്കാത്ത ഷിയാസ് ബിഗ് ബോസ്സിൽ പോയി അടിച്ചു വാരുകയും വീട്ടു പണികൾ എടുക്കുന്നതും കണ്ടപ്പോൾ നെഞ്ചു തകർന്നു പോയി എന്ന് ഷിയാസിന്റെ ഉമ്മ പറയുന്നു. വിവാഹം കഴിച്ചോ എന്നായിരുന്നു ഷിയാസിനോട് ലക്ഷ്മി പിന്നീട ചോദിച്ചത്. താൻ സിംഗിൾ ആണെന്ന് ആയിരുന്നു ഷിയാസിന്റെ പെട്ടെന്ന് ഉള്ള മറുപടി.

ഉമ്മ കല്യാണം നോക്കുന്നുണ്ട് എന്നും എന്നാൽ ഇതുവരെ ഒന്നും ആയില്ല എന്നും ഉമ്മാനെ നോക്കുന്ന ഒരു പാവം പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം എന്നും ഷിയാസ് പറയുന്നു. ലവ് മാര്യേജ് വേണ്ട എന്നും ഞങ്ങളുടെ കുടുംബത്തിന് ഇണങ്ങുന്ന ഒരു പാവം പെൺകുട്ടിയെ ആണ് നോക്കുന്നത് എന്നായിരുന്നു ഷിയാസിന്റെ ഉമ്മ പറഞ്ഞത്. കുഞ്ഞാലി മരക്കാർ ഇറങ്ങി കഴിയുമ്പോൾ ഷിയാസിന്റെ റേഞ്ച് മനസിലാവും. സിനിമ വന്നിട്ട് വേണം നല്ലൊരു മെഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാൻ.

രണ്ട് വർഷം കഴിഞ്ഞിട്ടേ നോക്കുന്നുള്ളുവെന്ന് കൂടി ഉമ്മ വ്യക്തമാക്കുന്നു. അതേ സമയം എന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ യൂട്യൂബ് ചാനലുകളിൽ വീഡിയോ വന്നിരുന്നു. കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ലെന്ന് ഷിയാസ് പറയുന്നു.