Malayali Live
Always Online, Always Live

മലയാളി താരങ്ങളുടെ ഓണം ആഘോഷം ഇങ്ങനെ; നാടൻ വേഷത്തിൽ മലയാളി നായികമാർ..!!

4,196

അങ്ങനെ ഒരു ഓണം കൂടി ആഘോഷമാക്കാൻ വന്നെത്തി. മലയാളി താരങ്ങളിൽ കൂടുതലും തങ്ങളുടെ ആഘോഷങ്ങൾ വീട്ടിൽ മാത്രമായി ഒതുക്കി. കൊറോണ ആയതു കൊണ്ട് തന്നെ ജാഗ്രതയും മുൻകരുതലുകളും എടുത്തു തന്നെ ആയിരുന്നു ഓരോ ആളുകളുടെയും ആഘോഷങ്ങൾ നടന്നത്.

താരങ്ങളിൽ പലരും ഓണപൂക്കളത്തിന് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ചു. മമ്ത മോഹൻദാസ് സദ്യ കഴിക്കുന്ന ഫോട്ടോ പങ്കു വെച്ചപ്പോൾ ആസിഫ് അലിയും അഹാന കൃഷ്ണ കുമാറും സൗബിനും അടക്കം ഉള്ളവർ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങളും ആയി ആണ് എത്തിയത്. ഷാലിൻ സോയ , പാർവതി തിരുവോത്ത് , പേർളി മാണി , തുടങ്ങി നിരവധി താരങ്ങൾ ആണ് പോസ്റ്റുമായി എത്തിയത്.