Malayali Live
Always Online, Always Live

വാനമ്പാടി ക്ലൈമാക്സ് ഷൂട്ടിനിടയിൽ പൊട്ടിക്കരഞ്ഞു സുചിത്ര നായർ; കരയരുത് എന്ന് തീരുമിച്ചിട്ടും അത് സംഭവിച്ചത് ഇങ്ങനെ..!!

6,090

ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയലുകളിൽ ഒന്നാണ് വാനമ്പാടി. സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരം ആണ് സുചിത്ര നായർ. വാനമ്പാടിയിൽ നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രം ചെയ്തിട്ടും തന്നെ ആരാധകർക്ക് ഇഷ്ടം ആണെന്ന് സുചിത്ര പറയുന്നു. തന്റെ സ്വകാര്യ നിമിഷങ്ങൾ അടക്കം പങ്കു വെച്ച് താരം പലപ്പോഴും എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവം ആണ് സുചിത്ര. സാധാരണ ഉള്ള സീരിയലുകളിൽ നിന്നും വ്യത്യസ്തമായി പ്രമേയവും പശ്ചാത്തല സംഗീതവും ആണ് വാനമ്പാടിയെ വേറിട്ട് നിർത്തിയത്. പരമ്പരക്ക് വേണ്ടി കുറെ ഗാനരംഗങ്ങൾ ചിത്രീകരണം നടത്തിയിരുന്നു.. അങ്ങനെ ഗാനരംഗം ചിത്രീകരണം നടക്കുകയായിരുന്നു. അവസാന ഷോട്ട് ആയിരുന്നു. എന്നാൽ പെട്ടന്നാണ് എല്ലാവരും ചേർന്ന് കയ്യടിച്ചത്. അപ്പോഴാണ് തനിക്ക് അവസാന ഷോട്ടാണ് മനസിലായത്. ചിരിച്ചു കൊണ്ട് അവസാനിപ്പിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു..

ഇത്രയും കാലം ഒന്നിച്ചു നിന്ന് എങ്കിൽ കൂടിയും കരയില്ല എന്ന് തീരുമാനിച്ചിരുന്നു. അതിനിടയിൽ ആണ് ക്യാമറ മാന്റെ രംഗ പ്രവേശനവും കാര്യങ്ങൾ മുഴുവനും കയ്യിൽ നിന്നും പോയതും. അലക്‌സെന്നാണ് ക്യാമറാമാന്റെ പേര്. അദ്ദേഹം അധികം സംസാരിച്ച് കണ്ടിട്ടില്ല. കുറേ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അത് കണ്ട് സംവിധായകരും ക്രൂവിലെ പലരും കരയുന്നുണ്ടായിരുന്നു. അതോടെ എന്‍റെ കൈയ്യീന്നും പോയി.

മൂന്നര വർഷത്തോളമുള്ള യാത്രയാണ് അന്ന് അവസാനിച്ചത്. തന്റെ കഥാപാത്രത്തിനോട് അങ്ങേയറ്റം നീതി പുലർത്തിയിട്ടുണ്ടെന്നും പ്രേക്ഷകരും അതാണ് തനിക്ക് പറയാറുള്ളതെന്നും സുചിത്ര പറഞ്ഞു. എവിടെപ്പോയാലും ആൾക്കാർ എന്റടുത്ത് ഓടിവരും. എന്നിട്ടാണ് പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്നവരുടെ അടുത്തേക്ക് പോവാറുള്ളത്. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു.

മൃഗസ്‌നേഹിയായിരിക്കണം. നല്ല പൊക്കമുള്ളയാളായിരിക്കണം എന്നൊക്കെയാണ് നടി പറഞ്ഞത്. എൻ്റെ സങ്കൽപ്പങ്ങളെ കുറിച്ചെല്ലാം പ്രേക്ഷകർക്ക് നന്നായി അറിയാം. തനിക്കുള്ള ആൾ ഇങ്ങോട്ട് വന്നോളുമെന്നും സുചിത്ര പറഞ്ഞു.